സൗദി ഇസ്‌ലാമികകാര്യ മന്ത്രാലയം നടപ്പാക്കുന്ന കിംഗ് സല്‍മാന്‍ ഹജ്, ഉംറ, സിയാറത്ത് പ്രോഗ്രാമിന്റെ ഭാഗമായി ഇത്തവണ ലോക രാജ്യങ്ങളില്‍ നിന്നുള്ള 2,300 പേര്‍ക്ക് പരിശുദ്ധ ഹജ് കര്‍മം നിര്‍വഹിക്കാന്‍ അവസരം. ഇന്ത്യ അടക്കം ലോകത്തെ നൂറു രാജ്യങ്ങളില്‍ നിന്നുള്ള 1,300 പേര്‍ക്ക് തന്റെ ആതിഥേയത്വത്തില്‍ ഹജ് കര്‍മം നിര്‍വഹിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചു. തന്റെ ആതിഥേയത്വത്തില്‍ ഹജ് കര്‍മം നിര്‍വഹിക്കാന്‍ ഫലസ്തീനില്‍ നിന്നുള്ള ആയിരം പേര്‍ക്ക് അവസരമൊരുക്കാന്‍ കഴിഞ്ഞ ദിവസം രാജാവ് നിര്‍ദേശിച്ചിരുന്നു.
വിദേശങ്ങളില്‍ നിന്ന് മയക്കുമരുന്ന് ശേഖരങ്ങള്‍ കടത്താനുള്ള അഞ്ചു ശ്രമങ്ങള്‍ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വിഫലമാക്കി.