ദുബൈ– ദുബൈയിലെ സാംസ്‌കാരിക കൂട്ടായ്മയായ ഓർമയുടെ ഓണാഘോഷം ‘ഓർമയിൽ ഒരോണം’ എന്ന പേരിൽ നടത്തി. ഇരവിപുരം എംഎൽഎ എം. നൗഷാദ് ആഘോഷം ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്‍റ് നൗഫൽ പട്ടാമ്പി അധ്യക്ഷത വഹിച്ചു. യുഎഇയിലെ അൽ മർസൂക്കി ഗ്രൂപ്പിന്‍റെ ചെയർമാൻ മുഹമ്മദ് ബിൻ അബ്ദുല്ല അൽ മർസൂക്കി മുഖ്യാതിഥിയായിരുന്നു.
നോർക ഡയറക്റ്റർ ഒ.വി. മുസ്തഫ, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്റ്റർ എൻ.കെ. കുഞ്ഞഹമ്മദ്, ഓണാഘോഷം കൺവീനർ പ്രദീപ് തോപ്പിൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ കേരളോത്സവം 2025-ന്‍റെ ലോഗോ പ്രകാശനം എം. നൗഷാദ് എംഎൽഎ നിർവഹിച്ചു. ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ സ്വാഗതവും സെക്രട്ടറി കാവ്യ സനത് നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group