മസ്‌കത്ത്: തിരുവനന്തപുരം, തലക്കോണം സ്വദേശിനി ഒമാനില്‍ നിര്യാതയായി. തലക്കോണം, കുന്നില്‍ വീട്ടില്‍ സാലിമിന്റെ ഭാര്യ റഫീഖാ ബീവി (57) ആണ് മസ്‌കത്തിലെ അല്‍ആമിറാത്തില്‍ വെച്ച് മരണമടഞ്ഞത്.
പരേതനായ തന്‍സീര്‍, തസ്ലിം മക്കളാണ്. മരുമകള്‍: ഷഹീന. റിസ്വാന്‍, ഫര്‍ഹാന്‍ എന്നിവര്‍ പേരമക്കളാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മയ്യിത്ത് ഒമാനിലെ അല്‍ആമിറാത്തിലെ പൊതുഖബര്‍സ്ഥാനില്‍ മറവ് ചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



