മസ്‌കറ്റ്: ഹൃദയാഘാത്തെ തുടർന്ന് മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി. തിരൂർ പുറത്തൂർ മുട്ടനൂരിലെ ചെറച്ചൻ വീട്ടിൽ കളത്തിൽ യാസിർ അറഫാത്ത് (43) ആണ് മരിച്ചത്. ബർക്ക സനയ്യയിലെ കാർഗോ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറു മാസം മുമ്പാണ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.
പിതാവ്: മുഹമ്മദ് ബാവ. മാതാവ്: കദീജ രാങ്ങാട്ടൂർ. ഭാര്യ: അജിഷ തൃപ്രങ്ങോട് ആനപ്പടി. മക്കൾ പുറത്തൂർ ജി.എം.എൽ.പി സ്കൂൾ വിദ്യാർഥിനികളായ ജദ് വ, ഐറ. സഹോദരങ്ങൾ: അബ്ദുൽ അഹദ് (സോഫ്റ്റ്‌വെയർ എൻജിനീയർ, ചെന്നൈ), അബ്ദുന്നാഫി (ഫ്രീലാൻസ് സൊല്യൂഷൻസ് ആശുപത്രിപ്പടി), ഷമീമ, ജഷീമ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപെട്ടവർ അറിയിച്ചു.