മസ്കത്ത്: ലോകത്തെമ്പാടുമുള്ള 77 രാജ്യങ്ങളിലൂടെ താൻ സഞ്ചരിച്ചിട്ടുണ്ടെന്നും അതിൽ ഏറ്റവും മനോഹരമായത് കേരളവും അവിടുത്തെ ജനങ്ങളുമാണെന്ന് ഒമാൻ യാത്രികനും എഴുത്തുകാരനുമായ യാഖൂബ് അൽ ഹറബി. വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
യാഖൂബ് അൽ ഹറബിയുടെ വാക്കുകൾ കേൾക്കാം
ഞാൻ ഒരു ട്രാവലറാണ്. 77 രാജ്യങ്ങളെ പറ്റി ഞാൻ പുസ്തകം എഴുതിയിട്ടുണ്ട്. അതിലൊന്ന് കേരളത്തെ പറ്റിയാണ്. 18 പ്രാവശ്യം ഞാൻ കേരളത്തിൽ പോയിട്ടുണ്ട്. കേരളത്തിലെ ജനങ്ങളാണ് ലോകത്തിലെ ഏറ്റവും നല്ലവർ എന്നാണ് എന്റെ അഭിപ്രായം.
എന്നോട് ചിലർ ചോദിച്ചു, മലയാളി ജനത നല്ലതാണ് എന്ന് പറയാൻ എന്താണ് കാരണമെന്ന്. അവർ വേർതിരിവില്ലാതെ എല്ലാവരോടും ഒരുപോലെ പെരുമാറും. മുസ്ലിമെന്നോ, ഹിന്ദുവെന്നോ ക്രിസ്ത്യൻ എന്നോ പരിഗണിക്കില്ല. കേരളത്തിലുള്ളവർ ആതിഥ്യമര്യാദയുള്ളവരാണ്. അവർ വീട്ടിലേക്ക് വിളിച്ച് സത്കരിക്കും. യൂറോപ്യൻ രാജ്യങ്ങളിൽ ഞാൻ ഇത് കണ്ടിട്ടില്ല. യൂറോപ്യൻ രാജ്യങ്ങളിൽ ഒരാളും ഒരു ഗ്ലാസ് ചായ നൽകി പോലും സത്കരിക്കില്ല.
എന്റെ സന്ദേശം ഇതാണ്.. കേരളം ആണ് ലോകത്തിലെ ഏറ്റവും നല്ല പ്രദേശം. യൂറോപ്പിനേക്കാളും നല്ലത് കേരളമാണ്. മലയാളി ജനത ബഹുമാനമുള്ളവരാണ്.നിങ്ങൾ നിങ്ങളുടെ സംസ്കാരം മുറുകെപ്പിടിച്ചു മുന്നോട്ടുപോകണം.