മസ്കത്ത്– ഒമാനിൽ 2026 ൽ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്ന പ്രവാസി തൊഴിലാളികൾക്കുള്ള ‘സേവിംഗ്സ് സിസ്റ്റം’ 2027 ൽ ആരംഭിക്കും. 2027 ജൂലൈ 19 മുതൽ നടപ്പിലാക്കാനാണ് തീരുമാനം. സുൽത്താൻ ഹൈതം ബിൻ താരിക് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് പുതിയ മാറ്റം. ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ ഉത്തരവ്. പ്രവാസിയുടെ പ്രതിമാസ അടിസ്ഥാന വേതനത്തിന്റെ 9% ആണ് ഇതിലേക്ക് നൽകേണ്ടത്.
ഈ മാറ്റത്തിലൂടെ സാമ്പത്തിക വളർച്ചയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പൗരന്മാർക്കും താമസക്കാർക്കും പ്രയോജനപ്പെടുന്ന ഒരു ശക്തമായ ചട്ടക്കൂട് സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഒമാൻ വിഷൻ 2040-മായി യോജിച്ച് സാമൂഹിക വികസനത്തിലും സാമ്പത്തിക വൈവിധ്യവൽക്കരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നുണ്ട്. ഈ സംവിധാനം ഒമാനി ഇതര തൊഴിലാളികൾക്ക് നിർബന്ധമാണ്.
പുതിയ ഉത്തരവിൽ മറ്റ് വ്യവസ്ഥകൾ നടപ്പിലാക്കുന്ന തീയതികളും താഴെപ്പറയുന്ന രീതിയിൽ പരിഷ്കരിച്ചിട്ടുണ്ട്:
- പ്രവാസി തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന ‘വർക്ക് ഇൻജുറീസ് ആൻഡ് ഒക്യുപേഷണൽ ഡിസീസസ് ഇൻഷുറൻസ് ബ്രാഞ്ച്’ 2026 ന് പകരം 2028 ജൂലൈയിൽ നടപ്പിലാക്കും.
- ‘സിക്ക് ലീവ് ആൻഡ് അൺയൂഷ്യൽ ലീവ് ഇൻഷുറൻസ് ബ്രാഞ്ച്’ 2025 ന് പകരം 2026 ജൂലൈയിൽ നടപ്പാക്കും