മസ്‌കത്ത്- മലയാളി യുവാവ് ഒമാനില്‍ മരിച്ച നിലയില്‍. തൃശൂര്‍, വടാനപ്പള്ളി, തൃത്ത്ല്ലൂര്‍ സ്വദേശി സുമേഷിനെ (37) യാണ് ഒമാനിലെ സലാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗര്‍ബിയയില്‍ സുമേഷ് ജോലി ചെയ്യുന്ന ഫുഡ് സ്റ്റഫ് കടയുടെ സ്റ്റോറില്‍ മരിച്ച നിലയിലാണ് കണ്ടതെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.
റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി നിയമ നടപടികള്‍ സ്വീകരിച്ചു. ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്തു വരികയാണ് ഈ യുവാവ്. അവിവാഹിതനാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group