മസ്‌കത്ത്- ചികിത്സയിലായിരുന്ന ഒമാനിലെ ദീര്‍ഘകാല പ്രവാസി നാട്ടില്‍ അന്തരിച്ചു. കാസറഗോഡ് സ്വദേശി യൂസുഫ് പൈവളിഗയാണ് ഇന്നലെ പൂലര്‍ച്ചെ മരിച്ചത്. മസ്‌കത്ത്, റൂവിയിലെ സൂഖ് ലുലുവിന്റെ പിന്നില്‍ കോഫ് നടത്തുകയായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം ചികിത്സ തേടി നാട്ടിലേക്ക് പോയതായിരുന്നു. പരിയാരം മെഡിക്കല്‍ കോളെജില്‍ നിന്നുള്ള ചികിത്സ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കവെയാണ് അന്ത്യം.
ഭാര്യ: ഹഫ്‌സ. അഫ്‌നാഫ്, ഫാത്വിമ, അന്‍ഫ മക്കളാണ്. പൈവളിഗ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ മയ്യിത്ത് മറവുചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



