മസ്ക്കത്ത്– ഒമാൻ ഖുറം ബീച്ചിൽ തിരണ്ടി മൽസ്യങ്ങൾ കൂട്ടമായി അടിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം രംഗത്ത്. തിരണ്ടി മൽസ്യങ്ങൾ കൂട്ടമായി കരയിൽ അടിയാൻ കാരണം അനധികൃത മത്സ്യ ബന്ധന രീതികൾ പിന്തുടരുന്നതാണെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്. മത്സ്യബന്ധനത്തിനായി ചില പ്രത്യേക തരം വലകൾ ഉപയോഗിക്കുന്നത് കൊണ്ട് മറ്റ് കടൽജീവികളും കുടുങ്ങുന്നു. അരിനാൽ തന്നെ തിരണ്ടി അടക്കമുള്ള മൽസ്യങ്ങൾ തീരപ്രദേശങ്ങളിൽ കരയിൽ അടിയാൻ സാഹചര്യം ഉണ്ടാകുമെന്ന് മന്ത്രാലയം പറഞ്ഞു
ഇത്തരത്തിലുള്ള മത്സ്യബന്ധന രീതികൾ അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ വരും കാലങ്ങളിൽ മത്സ്യസമ്പത്തിൻ്റ നിലനിൽപ്പിനെ വലിയ രീതിയിൽ ബാധിക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകി. മാത്രമല്ല ഇത് വഴി കടൽ പരിസ്ഥിതിയിൽ ഗുരുതര അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നും വ്യക്തമാക്കി.



