സുഹാർ – ഒമാനിൽ താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു. വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹാർ വിലായത്തിലെ താമസ കെട്ടിടത്തിലാണ് വ്യാഴായ്ച തീപിടിത്തം ഉണ്ടായത്.
സിവിൽ ഡിഫൻസ് ആൻഡ് ആമ്പുലൻലസ് വിഭാഗം സ്ഥലത്തെത്തിയാണ് കെട്ടിടത്തിൽ നിന്നും രണ്ട് പേരെയും രക്ഷപ്പെടുത്തിയത്. തുടർന്ന് ഇവർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം പ്രദേശത്തെ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. പരിക്കേറ്റവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group