മസ്‌കത്ത്– വാഹനാപകടത്തിൽ മരിച്ചവരുടെ വീഡിയോ ചിത്രീകരിച്ച പ്രവാസി യുവാവ് അറസ്റ്റിൽ. അൽ വുസ്ത ഗവർണറേറ്റിലെ പോലീസ് കമാൻഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഏഷ്യക്കാരനായ യുവാവ് ദുകും വിലായത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ചിത്രീകരിക്കാൻ ശ്രമിക്കുകയായിരുന്നു. മറ്റൊരാളുടെ സ്വകാര്യതയെയും പൊതു മര്യാദയെയും ബാധിക്കുന്ന കുറ്റമാണ് ഇയാൾ ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. അപകടം നടന്ന സ്ഥലങ്ങളിലെ ഫോട്ടോയും വീഡിയോയും എടുക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് റോയൽ ഒമാൻ പോലീസ് (ആർഒപി) അറിയിച്ചു. യുവാവിനെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും ആർഒപി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group