മസ്കത്ത് – കാഫ നാഷൻസ് കപ്പ് ഫുട്ബോൾ ടൂർണമെൻ്റിൽ ആദ്യ മത്സരത്തിനിറങ്ങി ഒമാൻ ഉസ്ബക്കിസ്താനെ സമനിലയിൽ കുരുക്കി. താഷ്‌കാനിലെ ഒളിംബിക് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു പിരിയുകയായിരുന്നു.
നാലാം മിനിറ്റിൽ അൽഹവാഹിയുടെ ഗോളിലൂടെ ഒമാൻ മുന്നലെത്തി. എന്നാൽ മത്സരത്തിൻ്റെ 55ാം മിനിറ്റിൽ ഖോജിമത് എർക്കിനോവിലൂടെ തിരിച്ചടിച്ച ഉസ്ബക്കിസ്താൻ ഒമാൻ്റെ വിജയപ്രതീക്ഷകളെ തകർത്തു. ഒമാന്റെ അടുത്ത മത്സരം സെപ്റ്റംബർ രണ്ടിന് കിർഗിസ്ഥാനെതരെയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group