ദുഷാൻബെ – കാഫ നേഷൻസ് കപ്പിൽ കിർഗിസ്ഥാനെ തോൽപ്പിച്ച് ആദ്യ ജയം സ്വന്തമാക്കി ഒമാൻ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റെഡ് വാരിയേസിന്റെ വിജയം. 90 മിനുറ്റ് വരെ ഒരു ഗോളിന് പിറകിലായിരുന്ന ഒമാനിന് വേണ്ടി പകരക്കാരനായി ഇറങ്ങിയ ഇസാം അൽ സാബി ഇഞ്ചുറി സമയത്ത് നേടിയ ഇരട്ട ഗോളുകളാണ് വിജയത്തിലേക്ക് എത്തിച്ചത്.
24ആം മിനുറ്റിൽ വേണ്ടി തമിർലാൻ കൊസുബേവ് കിർഗിസ്ഥാനിനെ മുന്നിലെത്തിച്ചു. ജയം അനിവാര്യമായ ഒമാൻ പിന്നീട് ആക്രമിച്ച് കളിച്ചെങ്കിലും എതിരാളികളുടെ പ്രതിരോധ ഉറച്ചുനിന്നത് പലതവണ തിരിച്ചടിയായി.
71 മിനുറ്റിൽ അൽ സാബിയെ കളത്തിൽ ഇറക്കി ആക്രമണത്തിന്റെ മൂർച്ച കൂട്ടി. ഇഞ്ചുറിസമയത്തിന്റെ ആദ്യ മിനിറ്റിലാണ് ഇതിന് ഫലം കണ്ടത്. മുഹ്‌സെൻ അൽ-ഗസാനി നൽകിയ പന്തിൽ നിന്നും ഗോൾ നേടി അൽ സാബി ഒമാനെ ഒപ്പം എത്തിച്ചു. വീണ്ടും ആക്രമം കനപ്പിച്ച ഒമാൻ മത്സരം തീരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ അൽ സാബിയിലൂടെ തന്നെ വിജയം ഉറപ്പിച്ചു.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ഉസ്ബകിസ്ഥാൻ ഇതേ സ്കോറിന് തുർക്കമാനിസ്ഥാനിനെ തകർത്തു.
ഇതോടെ നാലു പോയിന്റുമായി ഒമാൻ,ഉസ്ബകിസ്ഥാൻ ആദ്യ രണ്ട് സ്ഥാനങ്ങളിൽ തുടരുമ്പോൾ ഒരു പോയിന്റു മാത്രമാണ് കിർഗിസ്ഥാനിനും തുർക്കമാനിസ്ഥാനുമുള്ളത്.