മസ്കത്ത്– മസ്കത്ത് നഗരത്തിലെ സുഖമമായ യാത്രക്കായി മ്വസലാത്ത് കമ്പനി സൗജന്യമായ ഇലക്ട്രിക് ബസ് യാത്ര പ്രഖ്യാപിച്ചു. ഒമാൻ നഗരങ്ങളായ റുവിയെയും മസ്കത്തിനെയും ബന്ധിപ്പിച്ചുള്ള സൗജന്യ ബസ് യാത്ര ജൂലൈ 10 മുതൽ ജൂലൈ 13 വരെ പ്രഖ്യാപിച്ചിട്ടുള്ളത്.
ഉച്ചക്ക് ശേഷം 2.30 മുതൽ രാത്രി 10.00 വരെയാണ് റുവി, മുത്ത്റഹ്, മസ്കത്ത് എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന സൗജന്യ ബസ് യാത്ര മ്വസലാത്ത് കമ്പനി നൽകുന്നത്. തദ്ദേശീയർക്കും വിനോദസഞ്ചാരികൾക്കും സുഖകരമായതും പ്രകൃതി സൗഹൃദവുമായ യാത്ര ചിവവുകൾ ഇല്ലാതെ ആസ്വദിക്കാൻ ആണ് ഇത്തരത്തിലുള്ള സംരംഭത്തിന് തുടക്കം കുറിച്ചതെന്ന് കമ്പനി അവകാശപ്പെടുന്നു.
ഈ ക്യാമ്പയിൻ പൊതുജനങ്ങളെ ഇത്തരം സുസ്ഥിരമായ യാത്ര പദ്ധതികൾ സ്വീകരിക്കന്നതിന് പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തന്നെ മ്വസലാത്ത് കമ്പനിയുടെ പ്രകൃതിയെ കുറിച്ച് ജനങ്ങൾക്ക് അവബോദം നൽകാനും, പൊതുജന സഞ്ചാരത്തിൽ പുത്തൻ ആശയങ്ങൾ കൊണ്ടുവരാനും പ്രതിജ്ഞാബദ്ധരാണ് എന്ന് അടിവരയിടുന്നു.