മസ്കത്ത്– ഒമാനിൽ വേനൽക്കാലം അതിരൂക്ഷ ഘട്ടത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില ബർകയിൽ രേഖപ്പെടുത്തി. 50.7 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്. ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
ഇന്ന് പുറത്തിറക്കിയ ഔദ്യോഗിക വിവരങ്ങൾ പ്രകാരം, ഒമാനിലെ നിരവധി വിലായത്തുകളിൽ താപനില കുത്തനെ ഉയരുന്ന സ്ഥിതി തുടരുകയാണ്. പല പ്രദേശങ്ങളും 50 ഡിഗ്രിക്ക് അടുത്തായിട്ട് ചൂട് എത്തി നിൽക്കുന്നുണ്ട്.
ബർകയ്ക്കു പുറമെ മറ്റുള്ള സ്ഥലങ്ങളുടെ താപനിലയും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ഹംറാഉദ്ദുറൂഅ്- 49.7°C, അൽ സുവാഖ്, വാദി മആവിൽ- 49.6°C, സഹം- 49.4°C, ഫഹൂദ്- 49.1°C, ബിദ്ബിദ്- 49.0°C, അൽ റുസ്താഖ്- 48.8°C, നഖൽ- 48.7°C, ആമിറാത്ത്, ബൗഷർ- 48.6°C എന്നിങ്ങനെയാണ് കണക്കുകൾ
താപനില ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.