മസ്‌കത്ത്– ഒമാൻ ദേശീയ ഐഡി കാർഡിന്റെ കാലാവധി അഞ്ച് വർഷത്തിൽ നിന്ന് പത്ത് വർഷമാക്കി മാറ്റിയതായി റോയൽ ഒമാൻ പോലീസ്. ഒമാൻ പാസ്പോർട്ടിന്റെ കാലാവധിയും പത്ത് വർഷമാണ്. ലെഫ്റ്റനന്റ് ജനറൽ, ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ആൻഡ് കസ്റ്റംസിന്റെ തീരുമാനപ്രകാരമാണ് ഈ മാറ്റം. പൗരന്മാർക്ക് സമയ ലാഭവും ഭരണനടപടികൾ കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് പുതിയ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group