മസ്കത്ത്– നബിദിനത്തോട് അനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ. നബിദിനമായ സെപ്റ്റംബർ 7 ഞായറാഴ്ച ( 14 റബീഉൽ-അവ്വൽ 1447 AH ) ഒമാനിലെ ജീവനക്കാർക്ക് പൊതു അവധി ആയിരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി ബാധകമാണ്. എന്നാൽ, ഉചിതമായ നഷ്ടപരിഹാരം നൽകി ആവശ്യമെങ്കിൽ ഈ ദിവസം ജോലി തുടരാവുന്നതാണെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group