മസ്കത്ത്– 15,380 മദ്യ കുപ്പികൾ പിടിച്ചെടുത്ത് ഒമാൻ കസ്റ്റംസ്. രണ്ട് ഇന്ത്യക്കാർ താമസിക്കുന്ന വീട്ടിൽ നിന്നാണ് അനധികൃതമായി സംഭരിച്ച ഉയർന്ന അളവിലുള്ള മദ്യ കുപ്പികൾ പിടികൂടിയത്. ഒമാനിൽ ജോലി ചെയ്യുന്ന ഇവർ അൽ ബതിനയിലെ വടക്ക് ഭാഗത്തള്ള സോഹാറിലാണ് താമസിച്ചിരുന്നത്, ഇവിടെ നിന്നാണ് ഇവരെ പിടികൂടിയത്.
‘ദ കംപ്ലയൻസ് ആൻഡ് റിസ്ക് അസസ്മെന്റ് വിഭാഗം’ കഴിഞ്ഞ ദിവസം സോഹാറിൽ താമസിക്കുന്ന രണ്ട് വിദേശികളായ തൊഴിലാളികളുടെ വീട്ടിൽ നിന്നും ഉയർന്ന അളവിൽ സംഭരിച്ചിരുന്ന മദ്യ കുപ്പികൾ പിടികൂടുകയുണ്ടായി. 15,380 മദ്യ കുപ്പികൾ ആണ് രണ്ട് ഇന്ത്യൻ വംശജർ കൈവശം വെച്ചിരുന്നത്. ഇതിനാലാണ് ഇവരെ പിടികൂടിയത് എന്ന് ഒമാൻ കസ്റ്റംസ് വിഭാഗം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group