മസ്‌കത്ത്– ഗവൺമെന്റ് പൊതുപാർപ്പിട പദ്ധതിയെ കുറിച്ച് പൗരന്മാരുടെ അഭിപ്രായമറിയാൻ സർവേ സംഘടിപ്പിച്ച് ഒമാൻ ഭരണകൂടം. ദേശീയ സ്ഥിതിവിവര, വിവരാവകാശ കേന്ദ്രവും ഒമാൻ നഗരാസൂത്രണ പാർപ്പിട മന്ത്രാലയവും സംയുക്തമായാണ് സർവെ സംഘടിപ്പിച്ചതെന്ന് ടൈംസ് ഓഫ് ഒമാൻ റിപ്പോർട്ട് ചെയ്തു. ജൂലൈ 20-24 തീയതികളിലായിട്ടാണ് സർവേ സംഘടിപ്പിച്ചത്.
പദ്ധതി നയരൂപകർത്താക്കൾക്ക് തീരുമാനമെടുക്കാൻ അത്യാവശ്യമായ കൃത്യവും വിശ്വസീനയുവാമയ വിവരങ്ങൾ നൽകുന്ന ഈ സർവേ ഒമാൻ ഗവൺമെന്റിനെ പിന്തുണക്കാനുള്ള എൻസിസിഐയുടെ പ്രയത്നത്തിന്റെ ഭാഗമാണ്. ഇതിലൂടെ സേവനത്തിന്റെ യാഥാത്ഥ വശങ്ങൾ, പൗരന്മാരുടെ ആഗ്രഹം എന്നിവ മനസിലാക്കാനും തെളിവുകളുടെ അടിസ്ഥാനത്തിൽ ഭരണകൂടത്തിന് തീരുമാനമെടുക്കാനും സാധിക്കുന്നു.
എൻസിഎസ്ഐ പബ്ലിക് ഒപീനിയൻ മെഷർമെന്റ് ഡിപാർട്ട്മെന്റ് ഡയറക്ടർ മഹ്‌മൂദ് സാലിം അൽ മുഷർഫി സർവേ നിർമൃതികളുടെ നിലവാരം, രൂപീകരണം, കരാർ എന്നീ കാര്യങ്ങളിൽ പൗരന്മാരുടെ സംതൃപ്തി മനസിലാക്കുകയാണ് ലക്ഷ്യമെന്ന് പ്രതികരിച്ചു. ഇതിനോടൊപ്പം തന്നെ ഭവന പദ്ധതികളുടെ പൊതു സൗകര്യങ്ങളുടെയും സേവനങ്ങളുടെയും കാര്യക്ഷമത വിലയിരുത്താനും സർവേ ശ്രമിച്ചു.
പൊതുപാർപ്പിട പദ്ധതി ആനുകൂല്യം കൈപറ്റുന്നവർ, ആനുകൂല്യത്തിന് അർഹരായവർ, പൊതു പാർപ്പിട യൂണിറ്റുകളിൽ നിന്ന് ആനുകൂല്യം കൈപറ്റുന്നവർ എന്നീ മൂന്ന് വിഭാഗം ആളുകളിലാണ് സർവേ നടത്തിയിരിക്കുന്നത്. ഓരോ വിഭാഗത്തിനും പ്രത്യേക ചോദ്യാവലികൾ തയാറാക്കിയിട്ടുണ്ട്.