ദുബൈ – നിഷ്‌ക മൊമെന്റസ് ജ്വല്ലറിയുടെ നാലാമത് ഷോറൂം അബൂദാബിയിലെ ഹംദാൻ സ്ട്രീറ്റിൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് നിഷ്‌ക മൊമെന്റസ് ചെയർമാൻ നിഷിൻ തസ്ലിൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ മാസം 13ന് വൈകിട്ട് അഞ്ചര മണിക്ക് നടി തമന്ന ഭാട്ടിയ ഷോറൂം ഉദ്ഘാടനം ചെയ്യും.
ആധുനിക ഡിസൈനുകളും പരമ്പരാഗത ആഭരണങ്ങളുമായി ഒരു അന്താരാഷ്ട്ര ജൂവലറി ബ്രാൻഡ് എന്ന ലക്ഷ്യത്തിലേക്കുള്ള നിഷ്‌കയുടെ ശക്തമായ ചുവടുവെയ്പാണിത്. ഗ്രാൻഡ് ലോഞ്ചിന്റെ ഭാഗമായി ലക്കി ഡ്രോയിലൂടെ രണ്ട് ജെറ്റൂർ ടി വൺ എസ്.യുവിയും മറ്റനേകം സമ്മാനങ്ങളും നേടാൻ ഉപഭോക്താക്കൾക്ക് അവസരമുണ്ട്. മാനേജിങ് ഡയറക്ടർ റിസ്വാൻ ഷിരാസ്, കൊചെയർമാൻ വി.എ. ഹസ്സൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



