ജിദ്ദ: ജിദ്ദയിലെ സാമൂഹ്യ ,ജീവകാരുണ്യരംഗത്ത് വർഷങ്ങളോളമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കൊണ്ടോട്ടിക്കാരുടെ കൂട്ടായ്മമായ കൊണ്ടോട്ടി സെന്റർ ജിദ്ദയുടെ വാർഷിക ജനറൽ ബോഡി യോഗം ജനറൽ ബോഡി യോഗം ചെമ്പൻ മൊയ്തീൻ ഹാജി ഉൽഘാടനം ചെയ്തു. സലീം മധുവായി അധ്യക്ഷത വഹിച്ചു. കബീർ കൊണ്ടോട്ടി,എ.ടി.ബാവ തങ്ങൾ,മൊയ്തീൻ കോയ കടവണ്ടി,റഫീഖ് മാങ്കായി,ഹസ്സൻ കൊണ്ടോട്ടി,നൗഷാദ് ആലങ്ങാടൻ,പി.സി.അബുബക്കർ,ജംഷി കടവണ്ടി,ഗഫൂർ ചുണ്ടക്കാടൻ,സലീം നാണി മക്ക എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി റഹ്മത്ത് അലി എരഞ്ഞിക്കൽ വാർഷിക പ്രവർത്തന റിപ്പോർട്ടും,ട്രഷറർ ഗഫൂർ ചുണ്ടക്കാടൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
2024-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
കടവണ്ടി മൊയ്തീൻ കോയ (പ്രസിഡൻ്റ്)റഷീദ് ചുള്ളിയൻ,ഗഫൂർ ചുണ്ടക്കാടൻ(വൈസ് പ്രസിഡന്റുമാർ)റഹ്‌മത്ത് അലി എരഞ്ഞിക്കൽ (ജനറൽ സെക്രട്ടറി)കബീർ നീറാട്,ഇർഷാദ് കളത്തിങ്ങൽ(സെക്രട്ടറി മാർ)റഫീഖ് മാങ്കായി (ട്രഷറർ) എന്നിവരെയും വിവിധ സബ്ബ് കമ്മറ്റി ഭാരവാഹികളായി എ.ടി ബാവ തങ്ങൾ(വെൽഫയർ വിംഗ് ചെയർമാൻ)റഫീഖ് മധുവായി കൺവീനർ)കബീർ തുറക്കൽ(ട്രഷറർ).
ഡയാലിസിസ് സെന്റർ ചുമതലകൾ ജംഷി കടവണ്ടി,നൗഷാദ് ആലങ്ങാടൻ,റഹീസ് ചേനങ്ങാടൻ എന്നിവർക്കും,പാലിയേറ്റീവ് ചുമതല അഷ്റഫ് കൊട്ടേൽസ്,മായിൻ കുമ്മാളി,എ.ടി. നസ്റുതങ്ങൾ എന്നിവർക്കും,കലാ കായിക ചുമതലകൾ ഹസ്സൻ യമഹ, നാസർ എർത്താലി,ഫൈസൽ പി.പി. എന്നിവർക്കും നൽകി. 36 അംഗ എക്സിക്യൂട്ടീവും യോഗത്തിൽ നിന്ന് തിരഞ്ഞെടുത്തു.ചെമ്പൻ മൊയ്തീൻ ഹാജി തിരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകി. കബീർ തുറക്കൽ ഖിറാഅത്ത് നടത്തി.റഹ്മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും,കബീർ നീറാട് നന്ദിയും പറഞ്ഞു.