മനാമ– ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് (ഐവൈസിസി) ബഹ്റൈന്‍ 2026-27 വര്‍ഷത്തേക്കുള്ള ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദേശീയ പ്രസിഡന്റായി റിച്ചി കളത്തുരേത്തിനെയും ജനറല്‍ സെക്രട്ടറിയായി സലിം അബുതാലിബിനെയും ദേശീയ ട്രഷറായി ഷഫീഖ് സൈഫുദ്ദിനെയും ഐകകണ്ഡ്യേന തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: സ്റ്റെഫി മണ്ണിക്കരോട്ട്, ഷാഫി വയനാട് (വൈസ് പ്രസിഡന്റ്) രഞ്ജിത് മാഹി, ശരത്ത് ശശി കണ്ണൂര്‍, (ജോയിന്റ് സെക്രട്ടറി) സന്ദീപ് ശശീന്ദ്രന്‍ (അസി. ട്രഷറര്‍), രഞ്ജിത്ത് പേരാമ്പ്ര (ചാരിറ്റി വിങ് കണ്‍വീനര്‍), ജമീല്‍ കണ്ണൂര്‍ (മെമ്പര്‍ഷിപ്പ് കണ്‍വീനര്‍), അനൂബ് തങ്കച്ചന്‍ (ആര്‍ട്‌സ് വിങ് കണ്‍വീനര്‍), മുഹമ്മദ് ആഷിക്ക് (സ്‌പോര്‍ട്‌സ് വിങ് കണ്‍വീനര്‍), അലന്‍ കെ ഐസക്ക് (ഐ ടി & മീഡിയ വിങ് കണ്‍വീനര്‍) ഷബീര്‍ മുക്കന്‍, സുനില്‍ വില്യപ്പള്ളി (ഇന്റേണല്‍ ഓഡിറ്റര്‍). സല്‍മാനിയ ഇന്ത്യന്‍ ഡിലൈറ്‌സ് റെസ്റ്റോറന്റ് ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുഖ്യ തിരഞ്ഞെടുപ്പ് വരണാധികാരികളായിരുന്ന ഷിബിന്‍ തോമസ്, രഞ്ജിത്ത് മാഹി, ബെന്‍സി ഗനിയുഡ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



