അബുദാബി– ഇന്ത്യൻ ഇസ്ലാമിക് സെന്റർ 2026 ലേക്കുള്ള മാനേജിങ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. അബുദാബി കമ്യൂണിറ്റി
ഡെവലപ്പ്മെന്റ് ഡിപ്പാർട്മെന്റ് നിർദേശ പ്രകാരമായിരുന്നു തെരഞ്ഞെടുപ്പ്.
അബ്ദുറഉഫ് അഹ്സനി (പ്രസിഡന്റ്), അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി (ജനറൽ സെക്രട്ടറി), അസീസ് കാളിയാടൻ (ട്രഷറർ), വി.പി.കെ. അബ്ദുള്ള (വൈസ് പ്രസിഡന്റ്), അബ്ദുള്ള നദ്വി (അഡ്മിനിസ്ട്രേഷൻ സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.
പ്രസിഡന്റ് സ്ഥാനത്ത് എത്തിയ അബ്ദു റഹൂഫ് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡണ്ടായിരുന്നു.മലപ്പുറം ജില്ലയിലെ വേങ്ങര ഊരകം സ്വദേശിയാണ്. അഡ്വ.കെവി മുഹമ്മദ് കുഞ്ഞി നേരത്തെ രണ്ട് തവണ ജനറൽ സെക്രട്ടറിയായിട്ടുണ്ട്.കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ചെറിയൂർ സ്വദേശിയാണ്.ട്രഷററായ അസീസ് കാളിയാടൻ മലപ്പുറം തിരുന്നാവായ സ്വദേശിയാണ്.
അബുദാബി സാമൂഹ്യ വികസന വകുപ്പാണ് താൽക്കാലിക സംവിധാനമായി അർദ്ധവാർഷിക കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ നോമിനേറ്റ് ചെയ്തത്. ഈ വർഷം ആഗസ്റ്റ് വരെയായിരിക്കും പുതിയ ഭരണസമിതിയുടെ കാലയളവ്. കമ്മ്യൂണിറ്റി ഡവലപ്പ്മെൻ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ പ്രത്യേക നിർദ്ദേശ പ്രകാരം കഴിഞ്ഞ ഏതാനും മാസങ്ങളായി ഇസ്ലാമിക് സെൻ്ററിൻ്റെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.



