ദമാം– വയനാട് വെള്ളമുണ്ട സ്വദേശി മാണിക്കോത്ത് അഹമ്മദിന്റെ മകൻ അബ്ദുൽ അസീസ് (58) ദമാമിൽ ഹൃദയാഘാതം മൂലം നിര്യാതനായി. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ദമാം സെൻട്രൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ നജ്‌ല നേഴ്‌സായി ജിദ്ദയിൽ ജോലി ചെയ്തു വരുന്നു. ഒരുമാസം മുൻപാണ് ഇളയ മകൻ സാബിർ സന്ദർശന വിസയിൽ പിതാവിന്റെയടുത്ത് എത്തിയത്. യു.കെയിലുള്ള സാജിദ് മറ്റൊരു മകനാണ്. ഇന്ന് ജുമാ നമസ്ക്കാരത്തിന് ശേഷം 91 കബർസ്ഥാനിൽ മയ്യത്ത് മറവ് ചെയ്തു. നിയമ-നടപടിക്രമങ്ങൾ പൂർത്തീകരിക്കുവാൻ സാമൂഹ്യ പ്രവർത്തകൻ ഷാജി വയനാട് സഹായം നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



