Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 20
    Breaking:
    • ആണവ കരാര്‍ ഒപ്പുവെക്കാന്‍ ഇറാന് 10 ദിവസത്തെ സമയം നല്‍കി ട്രംപ്
    • ഇന്നത്തെ നോമ്പുതുറ സമയം: റമദാന്‍ 3 (ഫെബ്രുവരി 20)
    • മക്ക ഫോര്‍ത്ത് റിംഗ് റോഡ് ഇന്റര്‍സെക്ഷന്‍ പൂര്‍ണ തോതില്‍ തുറന്നു
    • ഗാസയില്‍ മരണസംഖ്യ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ വളരെ കൂടുതലാണെന്ന് പഠനം
    • മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടിക പുറത്തിറക്കി; ഒന്നാമത് ലുലു ഗ്രൂപ്പ് ചെയർമാൻഎം.എ യൂസഫലി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    പാം ജബൽ അലി മസ്ജിദിന്റെ രൂപരേഖ പുറത്തിറക്കി നഖീൽ

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ16/12/2025 Gulf UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– പാം ജബൽ അലിയിൽ പുതിയ മസ്ജിദ് വരുന്നു. ദുബൈയിലെ റിയൽ എസ്റ്റേറ്റ് ഡിവലപ്പറായ നഖീൽ പാം ജബൽ അലി മസ്ജിദിന്റെ രൂപരേഖ പുറത്തിറക്കി.

    പാം ഐലന്റിലെ ആത്മീയ സാംസ്കാരിക കേന്ദ്രമായിരിക്കും ഇത്. പാം ദ്വീപിന്റെ പ്രധാന ഭാഗത്താണ് മസ്ജിദ് നിർമിക്കുക. ഒരേസമയം 1000 പേർക്ക് നമസ്കരിക്കാൻ സൗകര്യമുണ്ടാകും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മിനാരത്തിന് 40 മീറ്റർ ഉയരമുണ്ടാകും. ദ്വീപിലെ പ്രധാന കാഴ്ചയായി ഇത് മാറും. ഇസ്‌ലാമിക വാസ്തുവിദ്യയിൽ കാണുന്ന ജ്യാമിതീയ രൂപകല്പനയാണ് മിനാരത്തിന് നൽകിയിരിക്കുന്നത്.

    പരമ്പരാഗത ഇസ്‌ലാമിക വാസ്തുവിദ്യാഘടകങ്ങൾ ഉൾക്കൊണ്ട് സമകാലിക ശൈലിയിലാണ് രൂപകല്പന. പ്രാർഥനാസ്ഥലങ്ങളിലേക്ക് പ്രകൃതിദത്ത വെളിച്ചം എത്താവുന്ന രീതിയിലായിരിക്കും നിർമാണം. നടപ്പാതകൾ, അംഗശുദ്ധി വരുത്താനുള്ള സ്ഥലം എന്നിവയുമുണ്ടാകും. വാസ്തുവിദ്യാപരമായി ഒരു വിസ്മയമായിരിക്കും മസ്ജിദെന്ന് ദുബൈ ഹോൾഡിങ്സ് റിയൽഎസ്റ്റേറ്റ് സിഇഒ ഖാലിദ് അൽ മാലിക് പറഞ്ഞു. 13.4 കിലോമീറ്റർ വിസ്തൃതിയിൽ ഏഴുദ്വീപുകളിലായാണ് പാം ജബൽ അലി വ്യാപിച്ചുകിടക്കുന്നത്. കൂടാതെ ഇവിടെ 16 ഫ്രോണ്ടുകളിലായി 90 കിലോമീറ്ററിലേറെ കടൽത്തീരമാണുള്ളത്.

    ദുബൈയിലെ വിനോദസഞ്ചാരമേഖലയ്ക്ക് കരുത്തുപകരാൻ ലക്ഷ്യമിട്ട് 2023-ലാണ് പാം ജബൽ അലി എന്ന കൃത്രിമദ്വീപ് പ്രഖ്യാപിച്ചത്. ഈന്തപ്പനയുടെ മാതൃകയിലുള്ള ദുബൈയിലെ കൃത്രിമദ്വീപ് പദ്ധതികളായ പാം ജുമൈറക്കും പാം ദേരക്കും പിന്നാലെയാണ് പാം ജബൽഅലി കൂടി വരുന്നത്. പാം ജുമൈരയുടെ രണ്ടിരട്ടി വലുപ്പത്തിലാണ് പുതിയ പദ്ധതി. ഇവിടെ 80-ലേറെ ഹോട്ടലുകളും റിസോർട്ടുകളുമുണ്ടാകും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai Gulf news Masjid pam jabal pam jabal ali UAE
    Latest News
    ആണവ കരാര്‍ ഒപ്പുവെക്കാന്‍ ഇറാന് 10 ദിവസത്തെ സമയം നല്‍കി ട്രംപ്
    20/02/2026
    ഇന്നത്തെ നോമ്പുതുറ സമയം: റമദാന്‍ 3 (ഫെബ്രുവരി 20)
    20/02/2026
    മക്ക ഫോര്‍ത്ത് റിംഗ് റോഡ് ഇന്റര്‍സെക്ഷന്‍ പൂര്‍ണ തോതില്‍ തുറന്നു
    19/02/2026
    ഗാസയില്‍ മരണസംഖ്യ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ വളരെ കൂടുതലാണെന്ന് പഠനം
    19/02/2026
    മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടിക പുറത്തിറക്കി; ഒന്നാമത് ലുലു ഗ്രൂപ്പ് ചെയർമാൻഎം.എ യൂസഫലി
    19/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version