ദുബൈ : മലപ്പുറം സ്വദേശി ദുബൈയിൽ മരണപ്പെട്ടു. പെരിന്തൽമണ്ണ ആനമങ്ങാട് പള്ളിപ്പടിയിലെ കടുക്കാംകുന്നത്ത് മുഹമ്മദ് അസ്‌ലമാണ് (60)
മരിച്ചത്. വീണതിനെ തുടർന്ന് പരിക്ക് പറ്റി 18 ദിവസമായി ദുബൈയിൽ ആശുപത്രിയിൽ ചിത്സയിലായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കി ഇന്ന് നാട്ടിൽ കൊണ്ട് പോകുന്ന മൃതദേഹം വൈകീട്ട് 5.30 ന് എടത്തറ മഹല്ല് ഖബർസ്ഥാനിൽ മറവ് ചെയ്യും. പരേതനായ കടുക്കാംകുന്നത്ത് ഹംസ മാസ്റ്ററുടെ മകനാണ്. ചൊക്കിച്ചൻ്റകത്ത് ആസ്യയാണ് മാതാവ്.
ഭാര്യ : മന്നയത്ത് സമീന
(താഴെക്കോട് PTM HSS അദ്ധ്യാപിക)
മക്കൾ : നിഫ്‌ല അസ്‌ലം (അബൂദാബി),
നയീം അസ്‌ലം.
മരുമകൻ : നാലകത്ത് സുഹൈൽ
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group