Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, April 17
    Breaking:
    • റിയാദ് ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിന്റെ പുതിയ പ്രിൻസിപ്പാളായി മൈമൂന അബ്ബാസ് ചുമതലയേറ്റു
    • ഇസ്രായിലി നിയന്ത്രണങ്ങള്‍ ഗാസയില്‍ വൈകല്യമുള്ളവരുടെ ജീവിതം ഇരുട്ടിലാക്കുന്നു
    • നിക്ഷേപ തട്ടിപ്പ് കേസ് പ്രതികള്‍ക്ക് പത്തു വര്‍ഷം വീതം തടവ്
    • ദുബായിൽ ആദ്യ എയർ ടാക്‌സി സ്റ്റേഷൻ നിർമ്മാണം പൂർത്തിയായി
    • സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചു; ഉടൻ കരാറിലെത്തുമെന്ന് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    റിയാദ് ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിന്റെ പുതിയ പ്രിൻസിപ്പാളായി മൈമൂന അബ്ബാസ് ചുമതലയേറ്റു

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം17/04/2026 Gulf Education Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– റിയാദിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ, റിയാദ് (IISR) പുതിയ പ്രിൻസിപ്പാളായി പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകയും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായ മൈമൂന അബ്ബാസ് ചുമതലയേറ്റു. കോഴിക്കോട് സ്വദേശിനിയായ മൈമൂന അബ്ബാസ് വിദ്യാഭ്യാസ രംഗത്തെ മികച്ച സംഭാവനകൾക്ക് അംഗീകാരമായി ഇന്ത്യൻ രാഷ്ട്രപതിയുടെ കയ്യിൽ നിന്ന് ദേശീയ മികച്ച അധ്യാപക അവാർഡ് നേടിയ വ്യക്തിയാണ്. ദീർഘകാല അധ്യാപന-ഭരണപരിചയവും വിദ്യാർത്ഥികേന്ദ്രിത വിദ്യാഭ്യാസ സമീപനവും അവരെ വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയയാക്കിയിട്ടുണ്ട്.

    സ്കൂളിന്റെ അക്കാദമിക് നിലവാരം ഉയർത്തുന്നതിനും വിദ്യാർത്ഥികളുടെ സമഗ്ര വളർച്ച ലക്ഷ്യമിട്ടുള്ള നിരവധി നവീന പദ്ധതികൾ നടപ്പാക്കുന്നതിനും അവരുടെ നിയമനം സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കളും വിദ്യാഭ്യാസ സമൂഹവും. മൈമൂന അബ്ബാസ് വിദ്യാഭ്യാസ രംഗത്തോടൊപ്പം സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവ പങ്കാളിയാണ്. വിദ്യാർത്ഥികളുടെ വ്യക്തിത്വവികസനം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, ആധുനിക പഠനരീതികൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്ന വിദ്യാഭ്യാസപ്രവർത്തകയായി അവർ അറിയപ്പെടുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രിൻസിപ്പാളായി ചുമതലയേറ്റ ശേഷം സംസാരിച്ച മൈമൂന അബ്ബാസ് സ്കൂളിന്റെ വിദ്യാഭ്യാസ മികവും പാരമ്പര്യവും കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാൻ അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി. റിയാദ് ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിന്റെ പുതിയ അധ്യായത്തിന് നേതൃത്വം നൽകുന്ന മൈമൂന അബ്ബാസിന് പ്രവാസി ഇന്ത്യൻ സമൂഹം, സത്യം ഓൺലൈൻ, GMF ആശംസകൾ നേർന്നു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    riyadh indian international school
    Latest News
    റിയാദ് ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിന്റെ പുതിയ പ്രിൻസിപ്പാളായി മൈമൂന അബ്ബാസ് ചുമതലയേറ്റു
    17/04/2026
    ഇസ്രായിലി നിയന്ത്രണങ്ങള്‍ ഗാസയില്‍ വൈകല്യമുള്ളവരുടെ ജീവിതം ഇരുട്ടിലാക്കുന്നു
    17/04/2026
    നിക്ഷേപ തട്ടിപ്പ് കേസ് പ്രതികള്‍ക്ക് പത്തു വര്‍ഷം വീതം തടവ്
    17/04/2026
    ദുബായിൽ ആദ്യ എയർ ടാക്‌സി സ്റ്റേഷൻ നിർമ്മാണം പൂർത്തിയായി
    17/04/2026
    സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചു; ഉടൻ കരാറിലെത്തുമെന്ന് ട്രംപ്
    17/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version