കുവൈത്ത് സിറ്റി – സ്‌പോണ്‍സറുടെ ഒന്നര വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ വാഷിംഗ് മെഷീനില്‍ ഇട്ട് അതിക്രൂരമായി കൊലപ്പെടുത്തിയ ഫിലിപ്പിനോ വേലക്കാരിയെ അറസ്റ്റ് ചെയ്തു. കുഞ്ഞിനെ വാഷിംഗ് മെഷീനില്‍ ഇട്ട ശേഷം യുവതി മെഷീന്‍ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങളാണ് കുഞ്ഞിനെ മെഷീനിൽ കണ്ടത്.
ഉടന്‍ തന്നെ കുഞ്ഞിനെ ജാബിര്‍ അല്‍അഹ്മദ് ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പായി മരണം സംഭവിച്ചിരുന്നു. കൃത്യത്തിനു ശേഷം വീട്ടില്‍ നിന്ന് രക്ഷപ്പെട്ട വേലക്കാരിയെ രണ്ടു മണിക്കൂറിനകം അറസ്റ്റ് ചെയ്തു. സ്‌പോണ്‍സറോടും കുടുംബാംഗങ്ങളോടും പ്രതികാരം ചെയ്യാന്‍ വേണ്ടിയാണ് കുഞ്ഞിനെ വാഷിംഗ് മെഷീനിലിട്ട് മെഷീന്‍ പ്രവര്‍ത്തിപ്പിച്ചതെന്ന് വേലക്കാരി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group