കുവൈത്ത് സിറ്റി– 2025 പകുതിയോടെ കുവൈത്തിലെ ജനസംഖ്യ 5.1 ദശലക്ഷമായി ഉയർന്നതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ റിപ്പോർട്ട്. ഇതിൽ വെറും 30% മാത്രമാണ് കുവൈത്ത് പൗരന്മാർ. ബാക്കി വരുന്ന 70% വും പ്രവാസികളാണ്. അതിൽ തന്നെ ഏറ്റവും കൂടുതൽ പ്രവാസികൾ ഇന്ത്യയിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അതായത്, 1.036 ദശലക്ഷം പ്രവാസികളിൽ 29% വും ഇന്ത്യക്കാരാണ്.
കുവൈത്തിൽ ജനസംഖ്യയുടെ 17% ആളുകളും 15 വയസ്സിന് താഴെ പ്രായമുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. 80 ശതമാനം ആളുകൾ 15 നും 64 നും ഇടയിൽ പ്രായമുള്ളവരാണ്. 3% പേർ മാത്രമാണ് 65 വയസ്സിനു മുകളിലുള്ളവർ. ജനസംഖ്യയിൽ ഏറ്റവും കൂടുതൽ പുരുഷന്മാരാണ്. 61% അഥവാ 3.09 ദശലക്ഷം ആളുകളും പുരുഷന്മാരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
മൊത്തം 2.283 ദശലക്ഷം ആളുകളാണ് കുവൈത്തിൽ ജോലി ചെയ്യുന്നത്. ഇതിൽ 520,000 പേർ സർക്കാർ മേഖലയിലും 1.76 ദശലക്ഷം ആളുകൾ സ്വകാര്യമേഖലയിലും ജോലി ചെയ്യുന്നു.