കുവൈത്ത് സിറ്റി– വിലക്കയറ്റത്തിൽ വലഞ്ഞ് കുവൈത്തിലെ പ്രവാസികൾ. ജീവിതച്ചെലവ് നിത്യവും ഉയരുകയാണെങ്കിലും അഞ്ച് വർഷത്തോളമായി കുവൈത്തിലെ പ്രവാസികൾക്ക് യാതൊരു ശമ്പള വർധനവുമില്ല. ഭവനനിർമ്മാണം, ദൈനം ദിന ചെലവുകൾ ഇവയെ എല്ലാം പണപ്പെരുപ്പം സാരമായി ബാധിക്കുന്നുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
2025 പകുതിയോടെ വാർഷിക പണപ്പെരുപ്പം 2.3 ശതമാനമായി ഉയർന്നതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. അഞ്ച് വർഷത്തിനുള്ളിൽ പണപ്പെരുപ്പം ഏകദേശം 12 ശതമാനമായും ഉയർന്നു. 2020 ൽ 1000 ദിനാർ ശമ്പളം ഉണ്ടായിരുന്ന വ്യക്തിക്ക് ഇന്ന് കുവൈത്തിൽ ജീവിക്കാൻ 1120 ദിനാർ എങ്കിലും ശമ്പളം ആവശ്യമാണ്. ഒരു വ്യക്തിക്ക് ഒരു മാസം 295 കുവൈത്ത് ദിനാറും രണ്ട് പേരടങ്ങുന്ന കുടുംബത്തിന് 590 കുവൈത്ത് ദിനാറുമാണ് ചെലവ് വരിക. അതേസമയം, ഒരു നാലംഗ കുടുംബത്തിന് ഏകദേശം 925 കുവൈത്ത് ദിനാറും ചെലവ് വരുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.