കുവൈത്ത് സിറ്റി– സുരക്ഷാ ഉദ്യോഗസ്ഥനെന്ന വ്യാജനെ നടന്നിരുന്ന ഒരാളെ അറസ്റ്റ് ചെയ്തു കുവൈത്ത് പോലീസ്. ഇയാൾ മുമ്പ് പല മോഷണ കേസുകളിലെ പ്രതി ആയിരുന്നുവെന്നും പോലീസ് പറഞ്ഞു. സാൽമിയ പ്രദേശത്തെ വാഹനം മോഷണം, നമ്പർ പ്ലേറ്റ് മോഷണം, വാഹന തകർക്കൽ എന്നീ സംഭവങ്ങളെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തി ചേർന്നത്. കുവൈത്ത് പൗരനായ മുസ്തഫ ഫാരിഹ് മാനൂരിനെയാണ് അന്വേഷണ ഉദ്യോഗസ്ഥർ പിടികൂടിയിരുക്കുന്നത്.
ആൽ-നഹ്ദാ പ്രദേശത്ത് നടത്തിയ അന്വേഷണത്തിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് മുസ്തഫയെ പിടികൂടിയത്. ഇയാളുടെ അടുക്കൽ നിന്ന് മയക്കുമരുന്ന്, സൈനിക യൂണിഫോം, ഒളിപ്പിച്ച മറ്റൊരു വാഹനം എന്നിവ കണ്ടെടുത്തു. പ്രതിയുടെ വീട്ടിൽ നിന്നും മറ്റു മോഷണ വസ്തുക്കളും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. അഹ്മദി ഗവർണേററ്റിലെ അൽ റിക്കയിലെ മൂന്ന് സൈനിക ടെയ്‌ലറിംഗ് കടകൾ കുത്തി തുറന്ന് യൂണിഫോമുകൾ മോഷ്ടിച്ചതായും മുസ്തഫ കുറ്റസമ്മതം നടത്തി.