കുവൈത്ത് സിറ്റി – വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരണപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ കുവൈത്തിലെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ഫാത്തിമ അല്‍മുഅ്മിനെ മേല്‍കോടതി മൂന്നു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു.
പ്രതിക്ക് നേരത്തെ വിചാരണ കോടതി മൂന്നു വര്‍ഷം കഠിന തടവ് വിധിച്ചിരുന്നു. ഇത് അപ്പീല്‍ കോടതി ശരിവെച്ചിരുന്നു. ഈ വിധിയാണിപ്പോള്‍ മേല്‍കോടതിയും ശരിവെച്ചിരിക്കുന്നത്. ഇതോടെ കേസിലെ വിധി അന്തിമമായി.
യുവതിയുടെ ഡ്രൈവിംഗ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് പിന്‍വലിക്കാനും വിധിയുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 24 ന് പുലര്‍ച്ചെ ആണ് കേസിനാസ്പദമായ സംഭവം. അമിത വേഗതയില്‍ റെഡ് സിഗ്നല്‍ കട്ട് ചെയ്ത് ഫാത്തിമ അല്‍മുഅ്മിന്‍ ഓടിച്ച കാര്‍ യുവാക്കള്‍ സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു. ഫാത്തിമക്ക് ഏറ്റവും കടുത്ത ശിക്ഷ വിധിക്കണമെന്ന് നിരവധി പേര് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മനഃപൂര്‍വമുള്ള അപകടമല്ലാത്തിനാല് ഫാത്തിമ അല്‍മുഅ്മിന്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞ് നിരവധി പേര് ഫാത്തിമയോട് അനുഭാവം പ്രകടിപ്പിച്ചു.