കുവൈത്ത് സിറ്റി – അല്‍മന്‍ഖഫ് ഏരിയയില്‍ ലേബര്‍ ക്യാമ്പിലുണ്ടായ അഗ്നിബാധയുമായി ബന്ധപ്പെട്ട് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്ത എട്ടു പേരുടെ കസ്റ്റഡി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ കോടതി ഉത്തരവിട്ടു. കുവൈത്തി പൗരനും മൂന്നു ഇന്ത്യക്കാരും നാലു ഈജിപ്തുകാരുമാണ് കേസില്‍ അറസ്റ്റിലുള്ളത്. അഗ്നിബാധയിൽ ഇരുപതിലേറെ മലയാളികൾ അടക്കം അമ്പതോളം പേരാണ് മരിച്ചത്.
മനഃപൂര്‍വമല്ലാത്ത നരഹത്യ, കരുതിക്കൂട്ടിയല്ലാത്ത പരിക്കേല്പിക്കല്, അശ്രദ്ധ എന്നീ ആരോപണങ്ങളാണ് പ്രതികള്‍ക്കെതിരെ പബ്ലിക് പ്രോസിക്യൂഷന് ഉന്നയിച്ചിരിക്കുന്നത്. ആരോപണങ്ങള്‍ നിഷേധിച്ച പ്രതികള്‍ തങ്ങളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് നിരാകരിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group