Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, May 22
    Breaking:
    • കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെയ്ക്ക് വധഭീഷണി
    • വിദേശത്ത് ജനിച്ച് യുഎസ് പൗരത്വമെടുത്തവർക്ക് ജനപ്രതിനിധികളാകുന്നതിൽ വിലക്ക്; ശക്തമായ പ്രതിഷേധം
    • അമ്മയുടെ ശസ്ത്രക്രിയ; ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം
    • 40,000 രൂപയ്ക്ക് ഇന്ത്യൻ സൈനികരുടെ നീക്കങ്ങൾ പാകിസ്ഥാനടക്കമുള്ള വിദേശ ചാരന്മാർക്ക് കൈമാറി; ഒരാൾ അറസ്റ്റിൽ, മൂന്നുപേർ ഒളിവിൽ​
    • ഹോര്‍മുസ് കടലിടുക്കില്‍ ടോള്‍ അനുവദിക്കില്ലെന്ന് ട്രംപ്​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Kuwait

    മിസൈൽ ആക്രമണം: കുവൈത്തിൽ 6 പേർക്ക് പരിക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/04/2026 Kuwait Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മിസൈൽ ആക്രമണം: കുവൈത്തിൽ 6 പേർക്ക് പരിക്ക്
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി/അബുദാബി– ഇറാൻ്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് കുവൈത്തിലും യുഎഇയിലും വിവിധയിടങ്ങളിൽ നാശനഷ്ടങ്ങളും പരിക്കുകളും റിപ്പോർട്ട് ചെയ്തു. കുവൈത്തിന്റെ വടക്കൻ ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ആറുപേർക്ക് പരിക്കേറ്റതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ആക്രമണമുണ്ടായ ഉടൻതന്നെ മെഡിക്കൽ എമർജൻസി ടീമുകളും ആംബുലൻസ് സർവീസുകളും സജ്ജമായതിനാൽ പരിക്കേറ്റവർക്ക് വേഗത്തിൽ ചികിത്സ ലഭ്യമാക്കാൻ സാധിച്ചു. പരിക്കേറ്റ രണ്ട് സ്ത്രീകൾക്ക് സംഭവസ്ഥലത്തുതന്നെ പ്രാഥമിക ചികിത്സ നൽകിയപ്പോൾ, മറ്റൊരാളെ വിദഗ്ധ പരിശോധനകൾക്കായി അൽ ജഹ്റ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.

    ഇതിനുപുറമെ മൂന്നുപേർ സ്വന്തം നിലയ്ക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിട്ടുണ്ട്. മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് ശരീരത്തിലുണ്ടായ മുറിവുകൾ, സ്‌ഫോടനത്തിന്റെ ആഘാതത്തിൽ വീണുണ്ടായ പരിക്കുകൾ, ഉഗ്രശബ്ദം മൂലമുള്ള താത്കാലിക കേൾവിക്കുറവ് എന്നിവയാണ് ഇവർ നേരിട്ടതെന്ന് അധികൃതർ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യുഎഇയിലെ ഫുജൈറയിൽ ‘ഡു’ (Du) ടെലികമ്മ്യൂണിക്കേഷൻ കമ്പനിയുടെ കെട്ടിടത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. സംഭവത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചു വരികയാണ്. അതേസമയം, അബുദാബിയിലെ മുസഫ ഇൻഡസ്ട്രിയൽ സിറ്റിയിലുള്ള ‘റനീൻ സിസ്റ്റംസ്’ കമ്പനി പരിസരത്ത് മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഘാന സ്വദേശിയായ ഒരാൾക്ക് നിസ്സാര പരിക്കേറ്റു. യുഎഇ വ്യോമ പ്രതിരോധ സേന മിസൈൽ വിജയകരമായി തകർത്തതിനെത്തുടർന്ന് അതിന്റെ അവശിഷ്ടങ്ങൾ താഴേക്ക് പതിക്കുകയായിരുന്നുവെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. നിലവിൽ മേഖലയിൽ സുരക്ഷാ മുൻകരുതലുകൾ കർശനമാക്കിയിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Injured Kuwait Latest Missile attack
    Latest News
    കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെയ്ക്ക് വധഭീഷണി
    22/05/2026
    വിദേശത്ത് ജനിച്ച് യുഎസ് പൗരത്വമെടുത്തവർക്ക് ജനപ്രതിനിധികളാകുന്നതിൽ വിലക്ക്; ശക്തമായ പ്രതിഷേധം
    22/05/2026
    അമ്മയുടെ ശസ്ത്രക്രിയ; ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം
    22/05/2026
    40,000 രൂപയ്ക്ക് ഇന്ത്യൻ സൈനികരുടെ നീക്കങ്ങൾ പാകിസ്ഥാനടക്കമുള്ള വിദേശ ചാരന്മാർക്ക് കൈമാറി; ഒരാൾ അറസ്റ്റിൽ, മൂന്നുപേർ ഒളിവിൽ​
    22/05/2026
    ഹോര്‍മുസ് കടലിടുക്കില്‍ ടോള്‍ അനുവദിക്കില്ലെന്ന് ട്രംപ്​
    22/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.