കുവൈത്ത് സിറ്റി– കുവൈത്ത് മന്ത്രിസഭ പുനഃസംഘടിപ്പിച്ച് കുവൈത്ത് അമീര്‍ ശൈഖ് മിശ്അല്‍ അല്‍അഹ്‌മദ് അല്‍ജാബിര്‍ അല്‍സ്വബാഹ് ഉത്തരവുകളിറക്കി. ഉസാമ ബൂദിയെ വാണിജ്യ, വ്യവസായ മന്ത്രിയായും ജറാഹ് ജാബിര്‍ അല്‍അഹ്‌മദ് അല്‍സ്വബാഹിനെ വിദേശ മന്ത്രിയായും നിയമിച്ചു. ഡോ. റീം ഗാസി അല്‍ഫുലൈജിയെ വികസന-സുസ്ഥിരതാ സഹമന്ത്രിയായും ഡോ. താരിഖ് അല്‍ജലാഹ്‌മയെ യുവജന-കായിക സഹമന്ത്രിയായും അബ്ദുല്‍ അസീസ് അല്‍മര്‍സൂക്കിനെ സാമ്പത്തിക, നിക്ഷേപകാര്യ സഹമന്ത്രിയായും അബ്ദുല്ല സബീഹ് അബ്ദുല്ല ബൂഫ്‌തൈനെ ഇന്‍ഫര്‍മേഷന്‍-സാംസ്‌കാരിക മന്ത്രിയായും ഡോ. യഅ്ഖൂബ് അല്‍രിഫഇയെ ധനമന്ത്രിയായും നിയമിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



