കുവൈത്ത് സിറ്റി– തെറ്റായ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും നിയമ ലംഘനത്തിന് പ്രേരിപ്പിച്ചതിനും കുവൈത്തി അഭിഭാഷകനെ കുവൈത്ത് ക്രിമിനല്‍ കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. ആര്‍ട്ടിക്കിള്‍ 8 പ്രകാരം കുവൈത്ത് പൗരത്വം റദ്ദാക്കിയ സ്ത്രീകള്‍ സമര്‍പ്പിച്ച പരാതിയിലാണ് അഭിഭാഷകൻ ഇത്തരത്തിൽ കുറ്റങ്ങൾ ചെയ്തത്. നിയമം ലംഘിക്കാന്‍ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ക്ലിപ്പില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പ്രതിയെ നേരത്തെ ചോദ്യം ചെയ്യുകയും അദ്ദേഹത്തെ അന്വേഷണ വിധേയമായി തടങ്കലില്‍ വെക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചുമത്തിയ കുറ്റങ്ങളില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രതിക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



