Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 21
    Breaking:
    • 2027 ന് മുമ്പ് പെട്രോള്‍ വില കുറയില്ലെന്ന ഊര്‍ജ മന്ത്രിയുടെ പ്രവചനം തെറ്റെന്ന് ട്രംപ്
    • ആറു ദശകം അറബ് മിനി സ്‌ക്രീനുകളില്‍ നിറഞ്ഞുനിന്ന കുവൈത്തി നടി ഹയാത്ത് അല്‍ഫഹദ് അന്തരിച്ചു
    • നിതിൻ രാജിന്റെ മരണം; ഏപ്രിൽ 28-ന് സംസ്ഥാന വ്യാപക ഹർത്താൽ പ്രഖ്യാപിച്ച് ആക്ഷൻ കൗൺസിൽ​
    • മലപ്പുറത്ത് യുവതിയും ഒന്നര വയസുള്ള മകനും കിണറ്റിൽ മരിച്ച നിലയിൽ; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
    • ഇറാനുമായി കരാറിലെത്താന്‍ സാധ്യത കൂടുതലെന്ന് വൈറ്റ് ഹൗസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Kuwait

    ആറു ദശകം അറബ് മിനി സ്‌ക്രീനുകളില്‍ നിറഞ്ഞുനിന്ന കുവൈത്തി നടി ഹയാത്ത് അല്‍ഫഹദ് അന്തരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/04/2026 Kuwait Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി – ആറു ദശകം ഗള്‍ഫിലെയും അറബ് ലോകത്തെയും മിനി സ്‌ക്രീനുകളില്‍ നിറഞ്ഞുനിന്ന, ബഹുമുഖ പ്രതിഭയായ പ്രശസ്ത കുവൈത്തി നടി ഹയാത്ത് അല്‍ഫഹദ് അന്തരിച്ചു. 78 വയസായിരുന്നു. ഹയാത്ത് അല്‍ഫഹദിന്റെ വിയോഗത്തോടെ ഗള്‍ഫ് കലാചരിത്രത്തിലെ തിളക്കമാര്‍ന്ന ഒരു അധ്യായം അവസാനിക്കുകയാണ്. കുവൈത്തിലെയും അറബ് ലോകത്തെയും കലാ സമൂഹത്തെ പിടിച്ചുലച്ച് ഹയാത്ത് അല്‍ഫഹദിന്റെ വിയോഗവാര്‍ത്ത ഇന്ന് രാവിലെ പ്രഖ്യാപിച്ചു. കുറച്ച് കാലമായി രോഗവുമായി മല്ലിട്ട് ആശുപത്രിയിലായിരുന്നു. അല്‍ഫഹദ് ഫൗണ്ടേഷന്‍ ഫോര്‍ ആര്‍ട്ടിസ്റ്റിക് പ്രൊഡക്ഷന്‍ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് ഹയാത്ത് അല്‍ഫഹദിന്റെ മരണവാര്‍ത്ത അറിയിച്ചത്.

    ഹയാത്ത് അല്‍ഫഹദിന്റെ വിയോഗത്തോടെ, ഗള്‍ഫ് കലക്ക് അതിന്റെ നെടുംതൂണുകളിലൊന്നായ, പതിറ്റാണ്ടുകളായി അറബ് പ്രേക്ഷകരുടെ ഓര്‍മ്മയുടെ അവിഭാജ്യ ഘടകമായിരുന്ന ഒരു കലാകാരിയെയാണ് നഷ്ടമാകുന്നത്. ഹയാത്ത് അല്‍ഫഹദ് അഭിനേത്രി എന്നതിലുപരിയായിരുന്നു. അഭിനയം, എഴുത്ത്, നിര്‍മ്മാണം, ഗള്‍ഫ് സമൂഹത്തിന്റെ പ്രശ്നങ്ങളെ ധൈര്യത്തോടെയും ആഴത്തോടെയും പ്രതിഫലിപ്പിക്കുന്ന കൃതികള്‍ എന്നിവ സംയോജിപ്പിച്ച ഒരു ബഹുമുഖ കലാകാരിയായിരുന്നു അവര്‍. മൈ ആന്റി ഖുമാശ, റുഖയ്യ ആന്റ് സബീക, അല്‍ഫരിയ, ഉമ്മുല്‍ബനാത്ത്, ജര്‍ഹ് അല്‍സമാന്‍ എന്നീ പരമ്പരകള്‍ പൊതുജനങ്ങളുടെ ഓര്‍മ്മയില്‍ ശാശ്വതമായ സ്വാധീനം ചെലുത്തിയ അവരുടെ കലാസൃഷ്ടികളാണ്. പ്രായം കൂടിവന്നെങ്കിലും, നിശ്ചയദാര്‍ഢ്യത്തോടെ തന്റെ കലാ സാന്നിധ്യം തുടര്‍ന്നു. അവസാന വര്‍ഷങ്ങള്‍ വരെ റമദാന്‍ സീരിയലുകളില്‍ പങ്കെടുത്തു. വിപുലമായ അനുഭവവും അചഞ്ചലമായ അഭിനിവേശവും പ്രതിഫലിപ്പിക്കുന്ന പ്രകടനങ്ങള്‍ നടത്തി. കുവൈത്ത്, ഗള്‍ഫ് നാടകീയ സ്വത്വം രൂപപ്പെടുത്തുന്നതിന് സംഭാവന നല്‍കിയ വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെ ഗള്‍ഫ് കലയിലെ ഏറ്റവും പ്രമുഖ താരങ്ങളില്‍ ഒരാളായി അവര്‍ തന്റെ സാന്നിധ്യം ഉറപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    1948 ഏപ്രില്‍ 18 ന് കുവൈത്ത് സിറ്റിയിലെ അല്‍ശര്‍ഖ് ഡിസ്ട്രിക്ടിലാണ് ഹയാത്ത് അല്‍ഫഹദ് ജനിച്ചത്. പിതാവിന്റെ മരണശേഷം അഞ്ച് വയസ്സുള്ളപ്പോള്‍ അവരുടെ കുടുംബം അല്‍മുര്‍ഖാബ് ഡിസ്ട്രിക്ടിലേക്ക് താമസം മാറി.

    പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയില്ലെങ്കിലും, സ്ഥിരോത്സാഹത്തോടെ അറബിയിലും ഇംഗ്ലീഷിലും എഴുതാനും വായിക്കാനും സ്വയം പഠിച്ചു. 1965 മുതല്‍ 1968 വരെ കുവൈത്ത് റേഡിയോയില്‍ അവതാരകയായി ജോലി ചെയ്തു. ആശുപത്രിയില്‍ നഴ്സായി അവര്‍ തന്റെ കരിയര്‍ ആരംഭിച്ചു. ആര്‍ട്ടിസ്റ്റ് അബൂജസ്സൂം കണ്ടെത്തിയതോടെ 1960 കളില്‍ അവരുടെ കലാമേഖലയിലെ കരിയറിന് തുടക്കമായി. എ ഫാമിലി ഓഫ് അബു ജസ്സൂം (1964) എന്ന പരമ്പരയിലൂടെയാണ് അഭിനയ ജീവിതം ആരംഭിച്ചത്. 1963 ല്‍ ദി വിക്ടിം എന്ന നാടകത്തിലൂടെയാണ് അവര്‍ ആദ്യമായി വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. കുവൈത്ത് റേഡിയോയിലെ എഴുത്തുകാരിയും അവതാരകയും എന്ന നിലയിലും അവര്‍ മികവ് പുലര്‍ത്തി. ബസ് യാ ബഹര്‍, ഔറാഖ് അല്‍ഖരീഫ് പോലുള്ള സിനിമകളും വേഷമിട്ടിട്ടുണ്ട്.

    ഇതാബ് (നിന്ദ) എന്ന പേരില്‍ ഒരു കവിതാസമാഹാരം പ്രസിദ്ധീകരിച്ച ഹയാത്ത് അല്‍ഫഹദ് നിരവധി ടെലിവിഷന്‍ പ്രോഗ്രാമുകളും എഴുതിയിട്ടുണ്ട്. അല്‍ദര്‍ദൂര്‍, അല്‍ദായ തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളുടെ തിരക്കഥകളം അവര്‍ എഴുതി. ബഹുമുഖ കലാകാരിയായ അവര്‍ തന്റെ സൃഷ്ടികളിലൂടെ തലമുറകളുടെ ഹൃദയങ്ങളെ സ്പര്‍ശിച്ചു.

    ഹയാത്ത് അല്‍ഫഹദ് രണ്ടുതവണ വിവാഹിതയായി. 1965 ല്‍ ഇറാഖി ഡോക്ടറായ ഖുസയ് അല്‍ജലബിയുമായിട്ടായിരുന്നു ആദ്യ വിവാഹം. ഏക മകള്‍ സൂസന്‍ ഈ ബന്ധത്തില്‍ പിറന്നു. വൈദ്യശാസ്ത്രം പഠിക്കാന്‍ കയ്റോയിലേക്ക് പോയ ഭര്‍ത്താവിനെ അവര്‍ അനുഗമിച്ചു. അവിടെ വെച്ച് ഭര്‍ത്താവ് പഠനം പൂര്‍ത്തിയാക്കി. എന്നാല്‍ അഭിനയ ജീവിതം തുടരുന്നതിനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു.

    ഹയാത്ത് അല്‍ഫഹദിന്റെ രണ്ടാമത്തെ വിവാഹം ലെബനീസ് ഗായകനായ മഹ്‌മൂദ് ഹംദിയുമായിട്ടായിരുന്നു. അദ്ദേഹം ഒരു ചലച്ചിത്ര നിര്‍മ്മാണ മാനേജര്‍ കൂടിയായിരുന്നു. മുന്‍ വിവാഹത്തില്‍ മഹ്‌മൂദ് ഹംദിക്ക് ഇരട്ട പെണ്‍മക്കള്‍ (മയ്, മഹ) ഉണ്ടായിരുന്നു. ഹയാത്ത് അല്‍ഫഹദ് അവരെ വളര്‍ത്തി. എന്നാല്‍ ജോലിയിലും കലയിലും അവര്‍ തന്റെ ജീവിതം കേന്ദ്രീകരിച്ചു. തന്റെ സ്വകാര്യ ജീവിതത്തിന്റെ വിശദാംശങ്ങളെ കുറിച്ച് അപൂര്‍വ്വമായി മാത്രമാണ് ഹയാത്ത് അല്‍ഫഹദ് സംസാരിച്ചിരുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hayat Al-Fahd
    Latest News
    2027 ന് മുമ്പ് പെട്രോള്‍ വില കുറയില്ലെന്ന ഊര്‍ജ മന്ത്രിയുടെ പ്രവചനം തെറ്റെന്ന് ട്രംപ്
    21/04/2026
    ആറു ദശകം അറബ് മിനി സ്‌ക്രീനുകളില്‍ നിറഞ്ഞുനിന്ന കുവൈത്തി നടി ഹയാത്ത് അല്‍ഫഹദ് അന്തരിച്ചു
    21/04/2026
    നിതിൻ രാജിന്റെ മരണം; ഏപ്രിൽ 28-ന് സംസ്ഥാന വ്യാപക ഹർത്താൽ പ്രഖ്യാപിച്ച് ആക്ഷൻ കൗൺസിൽ​
    21/04/2026
    മലപ്പുറത്ത് യുവതിയും ഒന്നര വയസുള്ള മകനും കിണറ്റിൽ മരിച്ച നിലയിൽ; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
    21/04/2026
    ഇറാനുമായി കരാറിലെത്താന്‍ സാധ്യത കൂടുതലെന്ന് വൈറ്റ് ഹൗസ്
    21/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.