കുവൈത്ത് സിറ്റി– ലൈസൻസില്ലാതെ വാഹനമോടിച്ച പ്രായപൂര്‍ത്തിയാവാത്ത 184 പേരെ അറസ്റ്റ് ചെയ്ത് ജനറല്‍ ട്രാഫിക് ഡിപ്പാർട്ട്മെന്റ്. ജൂണിലും ജൂലൈയിലുമായാണ് ഇവരെ അറസ്റ്റ് ചെയ്യുകയും നിയമനടപടികള്‍ക്കായി ജുവനൈൽ പ്രോസിക്യൂഷന് കൈമാറുകയും ചെയ്തത്. ഇവരിൽ 64 പേരെ ജൂൺ ആദ്യവാരം അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
ലൈസൻസില്ലാതെ വാഹനമോടിക്കുന്ന പ്രായപൂർത്തിയാകാത്തവരെ പിടികൂടാനും മാതാപിതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കാനുമുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഇതിന്റെ ഭാഗമായി വേനൽക്കാല അവധിക്കാലത്ത് സുരക്ഷാ കാമ്പെയ്നുകൾ ശക്തമാക്കിയിട്ടുണ്ട്. കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ഒരു കാരണവശാലും അവർക്ക് വാഹനങ്ങൾ നൽകരുതെന്നും അധികൃതർ മാതാപിതാക്കളോട് ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group