കുവൈത്ത് സിറ്റി – അല്‍അഹ്മദി ഗവര്‍ണറേറ്റില്‍ പ്രവര്‍ത്തിക്കുന്ന മണിഎക്‌സ്‌ചേഞ്ച് പട്ടാപ്പകല്‍ കൊള്ളയടിച്ചു. കാറിലെത്തിയ രണ്ടംഗ സംഘം തോക്കുമായി സ്ഥാപനത്തില്‍ കയറി ജീവനക്കാരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കൗണ്ടറിലുണ്ടായിരുന്ന പണം കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു.
മണിഎക്‌സ്‌ചേഞ്ചില്‍ നിന്ന് പതിനായിരം കുവൈത്തി ദീനാറാണ് സംഘം കൈക്കലാക്കിയതെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. പ്രതികള്‍ക്കു വേണ്ടി സുരക്ഷാ വകുപ്പുകള്‍ ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു. കൊള്ള സംഘം തോക്കുമായി മണിഎക്‌സ്‌ചേഞ്ചില്‍ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത് രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group