കുവൈത്ത് സിറ്റി – കുവൈത്തില്‍ സുരക്ഷാ വകുപ്പുകള്‍ ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യുകയും വാട്‌സ് ആപ്പ് നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന നിലക്ക് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി റിലേഷന്‍സ് ആന്റ് മീഡിയ ഡിപ്പാര്‍ട്ട്‌മെന്റിനു കീഴിലെ പ്രസ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി കേണല്‍ ഉസ്മാന്‍ അല്‍ഗുറൈബ് പറഞ്ഞു.
ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാടുകള്‍ സുവ്യക്തവും നടപടിക്രമങ്ങള്‍ തീര്‍ത്തും സാധാരണവുമാണ്. പൊതുവെ സാമൂഹികമാധ്യങ്ങളില്‍ നിരീക്ഷിക്കപ്പെടുന്ന കാര്യങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കുന്ന തുടര്‍ നടപടികള്‍ മാത്രമാണ് നടക്കുന്നത്. തെറ്റായ വാര്‍ത്തകളിലും കിംവദന്തികളിലും കുടുങ്ങരുതെന്ന് കേണല്‍ ഉസ്മാന്‍ അല്‍ഗുറൈബ് എല്ലാവരോടും ആവശ്യപ്പെട്ടു.