കുവൈത്ത് സിറ്റി – രാജ്യത്ത് കുഴപ്പങ്ങള്‍ ഇളക്കിവിടാനും ദേശീയൈക്യം തകര്‍ക്കാനും ശ്രമിച്ചെന്ന് ആരോപിച്ച് കുവൈത്തി മാധ്യമപ്രവര്‍ത്തക ആയിശ അല്‍റശീദിനെ ദേശീയ സുരക്ഷാ ഏജന്‍സി അറസ്റ്റ് ചെയ്തു.
തന്റെ സാറ്റലൈറ്റ് ചാനലിലൂടെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സുരക്ഷാ വകുപ്പ് മേധാവികളെ അപമാനിക്കുകയും ദേശീയൈക്യം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന ആരോപണമാണ് ആയിശ അല്‍റശീദ് നേരിടുന്നത്. ഇവരെ പബ്ലിക് പ്രോസിക്യൂഷന്‍ ചോദ്യം ചെയ്തുവരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group