കുവൈത്ത് സിറ്റി- കുവൈത്ത് ഇന്ത്യൻ ഹുദാ സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന മിഷ്കാത്തുൽ ഹുദാ മദ്രസ്സയുടെ 24/25 അക്കാദമിക് വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചതായി സെന്റർ വിദ്യാഭ്യാസ സെക്രട്ടറി ഇബ്രാഹിം തോട്ടങ്കണ്ടി അറിയിച്ചു. കെ.എൻ.എം. സിലബസ് അടിസ്ഥാനമാക്കി സബഹിയ്യ ദാറുൽ ഖുർആനിലാണ് മദ്രസ്സ പ്രവർത്തിക്കുന്നത്.
കെ. ജി. മുതൽ മദ്രസ വിദ്യാഭ്യാസം പൂർത്തിയാക്കിയ മുതിർന്ന കുട്ടികൾക്ക് വേണ്ടിയുള്ള സി ആർ ഇ (കണ്ടിന്യസ് റിലീജിയസ് എഡ്യൂക്കേഷൻ) വരെ ഈ സംവിധാനത്തിൽ പ്രവർത്തിക്കുന്നു. വെള്ളിയാഴ്ചകളിൽ മാത്രമാണ് നിലവിൽ മദ്രസ പ്രവർത്തിച്ചു പോരുന്നത്. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കും.
കുവൈത്തിലെ മലയാളികളുടെ ഇടയിൽ സുപരിചിതമായ ഈ സ്ഥാപനത്തിലേക്ക് സെപ്റ്റംബർ 6ന് നടക്കുന്ന പ്രവേശനോത്സവത്തോടെ അധ്യായനം ആരംഭിക്കുമെന്ന് മദ്രസ്സ വൈസ് പ്രിൻസിപ്പൽ കൗലത് സ്വലാഹിയ അറിയിച്ചു. കഴിഞ്ഞ അദ്ധ്യായന വർഷത്തെ പോലെ തുടർന്നും കെ. എൻ. എം. സംസ്ഥാന മദ്രസ്സ പൊതുപരീക്ഷയ്ക്ക് കുവൈത്തിൽ കേന്ദ്രമുണ്ടായിരിക്കുമെന്ന് ഹുദാ സെന്റർ പ്രസ്താവനയിൽ പറഞ്ഞു.
വിശദ വിവരങ്ങൾക്ക് 66657387, 96652669, 66980663 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.