കുവൈത്ത് സിറ്റി – മുപ്പതു കുവൈത്തി വനിതകളുടെ കുവൈത്ത് പൗരത്വം റദ്ദാക്കി കുവൈത്ത് ഗവണ്മെന്റ് ഉത്തരവിറക്കി. ഭരണഘടനയും 2024 മെയ് 10 ന് അമീര്‍ പുറത്തിറക്കിയ ഉത്തരവും പരിശോധിച്ചും, കുവൈത്ത് പൗരത്വ നിയമവുമായി ബന്ധപ്പെട്ട 1959 ലെ അമീരി ഉത്തരവിന്റെ അടിസ്ഥാനത്തിലും, ഒന്നാം ഉപപ്രധാനമന്ത്രി കൂടിയായ ആഭ്യന്തര മന്ത്രി സമര്‍പ്പിച്ച ശുപാര്‍ശ കണക്കിലെടുത്തുമാണ് 30 പേരുടെ പൗരത്വം റദ്ദാക്കിയതെന്ന് ഗവണ്മെന്റ് പുറത്തിറക്കിയ ഉത്തരവ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group