കുവൈത്ത് സിറ്റി- കൊണ്ടോട്ടി സ്വദേശി കുവൈത്തിൽ ജോലിക്കിടെ മരിച്ചു കൊണ്ടോട്ടി കുറുപ്പത്ത് പാലക്കപ്പറമ്പ് നിഷാദാണ് മരിച്ചത്. ജോലിക്കിടെ തെന്നിവീണ് തല കമ്പിയിൽ ഇടിച്ചാണ് മരണം സംഭവിച്ചത്. ബ്രൂണേരി കമ്പനിയുടെ ജീവനക്കാരനായിരുന്നു. ഏതാനും മാസം മുമ്പാണ് ജോലിക്കായി കുവൈത്തിൽ എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group