കുവൈത്ത് സിറ്റി– കുവൈത്തിൽ 60 ദിവസത്തിനിടെ പുറത്താക്കിയത് 6300 പ്രവാസികളെ. രാജ്യത്ത് നിന്നും മെയ്, ജൂണ്‍ മാസങ്ങളിലായി ഏകദേശം 6,300 പ്രവാസികളെ പുറത്താക്കിയതായി ആഭ്യന്തര മന്ത്രാലയത്തിലെ കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് മേഖലയിലെ നാടുകടത്തൽ, തടങ്കൽ വകുപ്പാണ് അറിയിച്ചത്. നിയമലംഘകരെ സ്വദേശത്തേക്ക് നാട് കടത്തുന്ന നടപടി വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചവരെയാണ് നാട് കടത്തുന്നത്. നാടുകടത്തൽ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും നാട് കടത്തപ്പെടുന്നവർക്ക് മാനുഷിക പിന്തുണ നൽകുമെന്നും വൃത്തങ്ങൾ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ താൽക്കാലിക തടങ്കലിൽ പാർപ്പിക്കുന്ന നിയമലംഘകരുടെ മറ്റെല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
രാജ്യത്തുടനീളം നടന്നുകൊണ്ടിരിക്കുന്ന സുരക്ഷാ കാമ്പെയിനുകളിൽ അറസ്റ്റിലായ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ മന്ത്രാലയത്തിലെ ഫീൽഡ് സെക്ടറുകൾ അറിയിച്ചു. ഏപ്രിൽ 22 ന്, പുതിയ ട്രാഫിക് നിയമം നടപ്പിലാക്കിയതിനുശേഷം അശ്രദ്ധയോടെയുള്ള ഡ്രൈവിങും നിയമലംഘനവും കുറഞ്ഞു. കബാദ്, വഫ്ര, അബ്ദല്ലി, സുബിയ പോലുള്ള റോഡുകളിലാണ് നിയമലംഘനം കുറഞ്ഞത്.