Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, May 15
    Breaking:
    • സൗദിയുടെ കാരുണ്യം: എരിത്രിയന്‍ സയാമിസ് ഇരട്ടകള്‍ ഇനി സ്വതന്ത്രര്‍
    • ജാതി ഭീകരത കോമഡിയല്ലേ, അംബേദ്ക്കര്‍ രാഷ്ട്രീയത്തിലാണ് വിശ്വസിക്കുന്നത്: വേടന്‍
    • സോഫിയ ഖുറൈഷിക്കും അസംഖ്യം മുസ്ലിം പോരാളികൾക്കും അഭിനന്ദനം – ശിഖർ ധവാൻ
    • പൊലീസ് സ്റ്റേഷനില്‍ അറസ്റ്റു വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ഓഫീസര്‍മാര്‍
    • സമാധാനത്തിനായി ഇറാനുമായി “ഗൗരവമേറിയ ചർച്ചകൾ” നടക്കുന്നതായി ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Kuwait

    മലപ്പുറത്തെയും ലീഗിനെയും പാകിസ്ഥാനോട് ചേർത്ത് പറയുന്നത് ഫാഷിസ്റ്റുകളെ സന്തോഷിപ്പിക്കാൻ- ഡോ.ഹുസൈൻ മടവൂർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/01/2025 Kuwait 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈറ്റ് സിറ്റി: മലപ്പുറത്ത്കാരെയും മുസ്ലിം ലീഗിനെയും പാകിസ്ഥാൻ അനുകൂലികളായി ചിത്രീകരിക്കും വിധം മുൻമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ പാലോളി മുഹമ്മദ് കുട്ടിയുടെതായി വന്ന പ്രസ്താവന ഫാഷിഷ്സ്റ്റുകളെ സന്തോഷിപ്പിക്കുന്ന വിധമായിട്ടുണ്ടെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതൻ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. സൗദിയിൽ നടന്ന ആഗോള അറബി ഭാഷാ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം നാട്ടിലേക്കുള്ള യാത്രാമദ്ധ്യേ കുവൈത്തിൽ ഹുദാ സെന്റർ ഭാരവാഹികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഭജനാന്തരം ഇന്ത്യയോടൊപ്പം നിലയുറപ്പിക്കുകയും രാഷ്ട്ര പുനർനിർമ്മാണപ്രക്രിയയിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന ഇന്ത്യൻ മുസ്ലിംകളെ പാകിസ്ഥാൻ കൂറുള്ളവരായി പ്രചാരണം നടത്തുന്നത് ഫാസിസത്തിൻ്റെ ഭൂരിപക്ഷ പ്രീണനത്തിൻ്റെ ഭാഗമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ലോകമെങ്ങും നടക്കുന്ന ഇസ്ലാമോഫോബിയയുടെ ഭാഗമാണ് ഇന്ത്യയിൽ നടക്കുന്ന ഇത്തരം ആരോപണങ്ങളും. സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ സജീവമായതിൻ്റെ ഫലമായി ഏറ്റവും കൂടുതൽ സ്വത്തും ജീവനും നഷ്ടമായത് മുസ്ലിംകൾക്കാണ്. മലബാറുകാരും സ്വാതന്ത്ര്യത്തിന് വേണ്ടി പടപൊരുതിയവരാണ്. ഇ.എം എസ്സിനെ പോലത്തെ നേതാക്കൾ അത് എഴുതുകയും പറയുകയും ചെയ്തിട്ടുമുണ്ട്. വിഭജനാന്തരം പാകിസ്ഥാനിലേക്ക് പോവാതെ ജന്മനാടായ ഇന്ത്യയിൽ തന്നെ ജീവിക്കാൻ സ്വയം തീരുമാനിച്ച മുസ്ലിംകളുടെ ദേശക്കൂറ് ആരും ചോദ്യം ചെയ്യേണ്ടതില്ല. സമുദായങ്ങൾക്കിടയിൽ സംഘർഷവും വർഗ്ഗീയതയും സൃഷ്ടിക്കുന്നവരാണ് യഥാർത്ഥ രാജ്യദ്രോഹികൾ. ഭൂരിപക്ഷ വർഗ്ഗീയതയും ന്യൂനപക്ഷ വർഗ്ഗീയതയും എതിർക്കപ്പെടേണ്ടതാണെന്നും വർഗ്ഗീയതക്ക് മതമില്ലെന്നും അദ്ദേഹം പറഞ്ഞു.

    ഫാഷിസത്തിന്നെതിരിൽ ശക്തമായ നിലപാടും പ്രവർത്തനങ്ങളുമായി പ്രവർത്തിച്ചു പോന്ന സി.പി.എം കളം മാറി ചവിട്ടുന്നത് സങ്കടകരമാണ്. ആദ്യമായി ഇന്ത്യാവിഭജനം ആവശ്യപ്പെട്ടത് പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ഹിന്ദുമഹാസഭയും പിന്നീട് ആർ എസ് എസ്സുമാണ്.
    1906 ൽ രൂപീകൃതമായ സർവ്വേന്ത്യാ മുസ്‌ലിം ലീഗി നേത്രത്വത്തിൽ ഒരു മലയാളിയുമുണ്ടായിരുന്നില്ല..
    സ്വതന്ത്ര ഇന്ത്യയിൽ രൂപീകൃതമായ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗോ ഏതെങ്കിലും മുസ്ലിം സംഘടനകളോ നാളിതു വരെ പാകിസ്ഥാൻ അനുകൂല സമീപനം സ്വീകരിച്ചിട്ടുമില്ല. ബഹുമാന്യനായ പാലോളിക്ക് ഓർമ്മ പിശക് സംഭവിച്ചതാവാമെന്നും ഡോ. മടവൂർ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hussain Madavoor Madavoor
    Latest News
    സൗദിയുടെ കാരുണ്യം: എരിത്രിയന്‍ സയാമിസ് ഇരട്ടകള്‍ ഇനി സ്വതന്ത്രര്‍
    15/05/2025
    ജാതി ഭീകരത കോമഡിയല്ലേ, അംബേദ്ക്കര്‍ രാഷ്ട്രീയത്തിലാണ് വിശ്വസിക്കുന്നത്: വേടന്‍
    15/05/2025
    സോഫിയ ഖുറൈഷിക്കും അസംഖ്യം മുസ്ലിം പോരാളികൾക്കും അഭിനന്ദനം – ശിഖർ ധവാൻ
    15/05/2025
    പൊലീസ് സ്റ്റേഷനില്‍ അറസ്റ്റു വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ഓഫീസര്‍മാര്‍
    15/05/2025
    സമാധാനത്തിനായി ഇറാനുമായി “ഗൗരവമേറിയ ചർച്ചകൾ” നടക്കുന്നതായി ട്രംപ്
    15/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version