കുവൈത്ത് സിറ്റി– വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച കേസില്‍ മുന്‍ കുവൈത്ത് എം.പി മുഹമ്മദ് ബറാക് അല്‍മുതൈറിന് തടവ് ശിക്ഷക്ക് വിധിച്ച് കുവൈത്ത് ക്രിമിനല്‍ കോടതി. മൂന്നു വര്‍ഷത്തെ കഠിന തടവ് ശിക്ഷക്കാണ് കോടതി വിധിച്ചത്. വ്യാജ വാര്‍ത്തകളും കിംവദന്തികളും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിലാണ് മുന്‍ എം.പിക്കെതിരെയുള്ള കോടതി വിധി. വിദേശത്തേക്ക് രക്ഷപ്പെട്ട മുഹമ്മദ് അല്‍മുതൈറിന്റെ അഭാവത്തിലാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



