Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 5
    Breaking:
    • മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു
    • കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ദോഹയിൽ മരണപ്പെട്ടു
    • സൗദിയില്‍ 74 സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സുകള്‍ റദ്ദാക്കി
    • എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എക്‌സ്പ്രസ് മോര്‍ സെയില്‍; ഇന്ത്യ-യുഎഇ യാത്രാ നിരക്കുകൾ 320 ദിർഹം മുതൽ
    • അൽ ഹസ്സയിൽ നിര്യാതനായ റോയി വർഗീസിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Kuwait

    വ്യാജ ഐഫോണുകള്‍ നല്‍കി ഇന്ത്യക്കാരനെ കബളിപ്പിച്ച ഈജിപ്തുകാരന്‍ സ്വദേശത്തേക്ക് രക്ഷപ്പെട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/01/2026 Kuwait Crime Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി– വ്യാജ ഐഫോണുകള്‍ നല്‍കി ഇന്ത്യക്കാരനെ കബളിപ്പിച്ച് ഈജിപ്തുകാരന്‍ സ്വദേശത്തേക്ക് രക്ഷപ്പെട്ടു. ഐഫോണ്‍ പ്രൊ മാക്‌സ് ഇനത്തില്‍ പെട്ട ഒമ്പതു മൊബൈല്‍ ഫോണുകളാണ് ഈജിപ്തുകാരന്‍ അതീവ കൃത്യതയോടെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ തട്ടിപ്പിലൂടെ ഇന്ത്യക്കാരന് വില്‍പന നടത്തിയത്. മൊബൈല്‍ ഫോണ്‍ ബോക്‌സുകള്‍ക്കകത്ത് പഴയ ലോക്കുകളാണെന്ന് പിന്നീടാണ് ഇന്ത്യക്കാരന്‍ കണ്ടെത്തിയത്.

    യഥാര്‍ഥ വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍, ഒമ്പതു ഐഫോണുകളും ഒരു ആപ്പിള്‍ വാച്ചും ഒരു ആപ്പിള്‍ ഹെഡ്‌ഫോണും ആകെ 3,838 കുവൈത്തി ദീനാറിന് വില്‍ക്കാന്‍ ഈജിപ്തുകാരന്‍ ഇന്ത്യക്കാരനുമായി ധാരണയിലെത്തുകയായിരുന്നു. ഇവക്ക് ആകെ 5,000 കുവൈത്തി ദീനാറിലേറെ വിപണി വിലയുണ്ട്. താന്‍ ജോലി ചെയ്തിരുന്ന മൊബൈല്‍ ഫോണ്‍ ഷോപ്പ് അടച്ചതിനു ശേഷമാണ് പ്രതി ഇന്ത്യക്കാരനെ കണ്ടത്. മൊബൈല്‍ ഫോണുകളും മറ്റു ഉപകരണങ്ങളും പ്രതി ഇന്ത്യക്കാരന് കൈമാറുകയും ഇന്ത്യക്കാരന്‍ ധാരണാപ്രകാരമുള്ള പണം നല്‍കുകയും ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വീട്ടിലെത്തി ബോക്‌സുകള്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി ഇന്ത്യക്കാരന് മനസ്സിലായത്. മൊബൈല്‍ ഫോണ്‍ ബോക്‌സുകളില്‍ ലോക്കുകളും സ്മാര്‍ട്ട് വാച്ച് ബോക്‌സില്‍ ചെറിയ ലോക്കുമാണ് ഉണ്ടായിരുന്നത്. ഹെഡ്‌ഫോണ്‍ ബോക്‌സ് കാലിയായിരുന്നു. ഇന്ത്യക്കാരനെ കബളിപ്പിച്ച് മണിക്കൂറുകള്‍ക്കകം ഈജിപ്തുകാരന്‍ രാജ്യം വിട്ടതായി അന്വേഷണങ്ങളില്‍ വ്യക്തമായി. ഇന്ത്യക്കാരന്‍ ജഹ്‌റ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ അധികൃതര്‍ വിശദമായ അന്വേഷണം ആരംഭിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    crime I phones Kuwait
    Latest News
    മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു
    05/02/2026
    കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ദോഹയിൽ മരണപ്പെട്ടു
    05/02/2026
    സൗദിയില്‍ 74 സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സുകള്‍ റദ്ദാക്കി
    05/02/2026
    എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എക്‌സ്പ്രസ് മോര്‍ സെയില്‍; ഇന്ത്യ-യുഎഇ യാത്രാ നിരക്കുകൾ 320 ദിർഹം മുതൽ
    05/02/2026
    അൽ ഹസ്സയിൽ നിര്യാതനായ റോയി വർഗീസിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിക്കും
    05/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.