കുവൈത്ത് സിറ്റി – കുവൈത്തിലെ സാല്‍മിയ പ്രദേശത്ത് വീടുകള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്ത യുവാവിനെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മയക്കുമരുന്നിന്റെയോ മദ്യത്തിന്റെയോ ലഹരിയിൽ യുവാവ് ഏഴു കാറുകളുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തത്. പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് അറസ്റ്റ് ചെയ്തതെന്ന് മന്ത്രാലയം പറഞ്ഞു. പട്ടാപ്പകല്‍ യുവാവ് കാറുകളുടെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



