കുവൈത്ത് സിറ്റി – മയക്കുമരുന്ന് വിതരണ മേഖലയില്‍ പ്രവര്‍ത്തിച്ച പ്രവാസികളായ രണ്ടു ഏഷ്യന്‍ വംശജരെ അഹ്മദി ഏരിയയില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. പ്രതികള്‍ മയക്കുമരുന്ന് വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായി സുരക്ഷാ വകുപ്പുകള്‍ക്ക് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട ശക്തമായ നിരീക്ഷണത്തിലൂടെ നീക്കങ്ങള്‍ പിന്തുടര്‍ന്ന് പ്രതികളെ കൈയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
3.6 കിലോ അതിമാരക രാസലഹരി, മയക്കുമരുന്നില്‍ ചേര്‍ക്കാനുള്ള 557 ഗ്രാം രാസവസ്തുക്കള്‍, 363 ഗ്രാം മരിജുവാന, 348 ഗ്രാം ഹോറോയിന്‍, 14 ഗ്രാം ഹഷീഷ്, 8,150 ലഹരി ഗുളികകള്‍ എന്നിവ പ്രതികളുടെ പക്കല്‍ കണ്ടെത്തി. തുടര്‍ നടപടികള്‍ക്കായി തൊണ്ടിസഹിതം ഇരുവരെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group